250ലധികം മനുഷ്യരെ വിഴുങ്ങിയ ഭീമന്‍ അനാക്കോണ്ടയെ കൊന്ന വാര്‍ത്ത നാം കേട്ടിരിക്കും. 134 അടി നീളവും 2000 കിലോയിലധികവും ഭാരവുമുള്ള ഇത് ലോകത്തിലെ ഏറ്റവും വലിയ അനാക്കോണ്ടയാണെന്നും വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ആമസോണ്‍ വനത്തിനുള്ളില്‍ വെച്ച് ആഫ്രിക്കയുടെ ബ്രിട്ടീഷ് കമാന്‍ഡോകള്‍ പാമ്പിനെ കൊന്നുവെന്നായിരുന്നു സോഷ്യല്‍ മീഡിയയിലെ പ്രചാരണം. 250 മനുഷ്യരെയും 2300 മൃഗങ്ങളെയും വിഴുങ്ങിയ വമ്പന്‍ പാമ്പിനെ 37 ദിവസമെടുത്താണ് കൊലപ്പെടുത്തിയതെന്നും ഈ വാര്‍ത്തിയിലുണ്ടായിരുന്നു.
പോസ്റ്റിനൊപ്പം പാമ്പിന്റേതാണെന്നുള്ള രീതിയില്‍ ഒരു ചിത്രവും വൈറലായിരുന്നു. എന്നാല്‍ ഈ പ്രചാരണവും ചിത്രവുമെല്ലാം വ്യാജമാണെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫോട്ടോഷോപ്പ് ചെയ്ത ചിത്രമാണിതെന്നും പ്രചരിക്കുന്ന വാര്‍ത്തകളെല്ലാം ആരോ പറ്റിക്കാന്‍ വേണ്ടി ചെയ്തതാണെന്നതുമാണ് യാഥാര്‍ത്ഥ്യം. മാത്രമല്ല, റോയല്‍ ബ്രിട്ടീഷ് കമാന്‍ഡോസ് എന്നൊന്ന് ആഫ്രിക്കയില്‍ ഇല്ല താനും. ലോകത്തില്‍ കണ്ടെത്തിയതില്‍ ഏറ്റവും വലിയ പാമ്പിന്റെ നീളം 30 അടിയാണ്.
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ഈ വാര്‍ത്ത ഇടക്കിടെ ആരൊക്കെയോ പങ്കുവെച്ച് കാണാം. 2015ല്‍ രമാകാന്ത് കജാരിയ എന്നയാളാണ് ഈ പോസ്റ്റ് ആദ്യം പങ്കുവെച്ചത് എന്നാണ് കരുതപ്പെടുന്നത്. 2019ലും ഈ പോസ്റ്റ് വൈറലായിരുന്നു. ഇതുവരെ 1,24000 പേര്‍ ഇത് ഷെയര്‍ ചെയ്തിട്ടുണ്ട്.
Post Your Comments