ലക്നൗ ; ശക്തിസ്വരൂപിണിയുടെ മണ്ണാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി . കഴിഞ്ഞ ഒൻപത് ദിവസങ്ങളിൽ വ്യത്യസ്ത രൂപങ്ങളിൽ നമ്മൾ ദുർഗയെ ആരാധിച്ചു. ആ മനോഭാവത്തെ മുന്നോട്ട് കൊണ്ടുപോകുമ്പോൾ, ശാക്തീകരണത്തിനും അന്തസ്സിനും കൂടുതൽ പ്രാധാന്യം ലഭിക്കും . ഓരോ സ്ത്രീകളെയും ബഹുമാനിക്കുന്നതും, അവരുടെ യശസ് ഉയർത്തുന്നതും നമ്മുടെ കടമയാണെന്ന് തിരിച്ചറിയും .ഈ ദീപാവലി,നാരി ശക്തിയുടെ നേട്ടങ്ങൾക്കായി ആഘോഷിക്കാം.
ജോളിക്ക് സയനൈഡ് ലഭിച്ചത് എങ്ങനെ? , എന്‍ഐ.ടി കേന്ദ്രീകരിച്ചും അന്വേഷണം മുറുകുന്നു
നേട്ടങ്ങളിലേയ്ക്ക് കുതിക്കാൻ പെൺകുട്ടികളെ പ്രചോദിപ്പിക്കാം, അഭിനന്ദിക്കാം . ഇത് നമ്മുടെ ലക്ഷ്മി പൂജ ആകണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.ദ്വാരകയിലെ ശ്രീ രാം ലീല സൊസൈറ്റി സംഘടിപ്പിച്ച ദസറ ആഘോഷങ്ങളിൽ പങ്കെടുത്ത പ്രധാനമന്ത്രി 107 അടി ഉയരമുള്ള രാവണ പ്രതിമയ്ക്ക് തീ കൊളുത്തി .പ്ലാസ്റ്റിക് നിർമ്മാർജ്ജനത്തെ കുറിച്ചും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു . ശുചീകരണ പ്രവർത്തനങ്ങൾ, സാമൂഹിക സേവന പ്രവർത്തനങ്ങൾ എന്നിവ ഇതിനായി സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു .
Post Your Comments