മോഷ്ടിക്കുമ്പോള്‍ ബാഗിനകത്ത് വിലപിടിപ്പുള്ളതെന്തെങ്കിലും ആണെന്നാവും മോഷ്ടാക്കളുടെ ചിന്ത. എന്നാല്‍ ചിലപ്പോള്‍ തുറന്നു നോക്കുമ്പോള്‍ ആകും ഉള്ളിലൊന്നുമില്ലെന്ന് അറിയുക. ഉടനെ ബാഗ് വലിച്ചെറിയുകയോ നശിപ്പിക്കുകയോ ചെയ്യും. എന്നാല്‍ മോഷ്ടിച്ച ബാഗ് കൊണ്ട് എട്ടിന്റെ പണിയായിരിക്കും ഈ മോഷ്ടാക്കള്‍ക്ക് കിട്ടിയിരിക്കുക. കാലിഫോര്‍ണിയയിലെ സാന്‍ ജോസിലുണ്ടായ ഒരു വിചിത്രമായ മോഷണത്തിന്റെ വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
ബ്രയന്‍ ഗണ്ടി എന്നയാളുടെ ബാഗ് മോഷണം പോയി. ലൈബ്രറിയില്‍ പോയതിന് ശേഷം കാര്‍ പാര്‍ക്ക് ചെയ്തിടത്ത് എത്തിയതായിരുന്നു ബ്രയന്‍. എന്നാല്‍ അവിടെ വച്ചാണ് ഒരു സംഘം മോഷ്ടാക്കള്‍ ഇയാളെ വിരട്ടി ബാഗ് തട്ടിയെടുക്കുകയായിരുന്നു. സംഭവം ബ്രയന്‍ തന്നെയാണ് പുറത്ത് അറിയിച്ചത്. എന്നാല്‍ ബാഗ് തുറക്കുന്ന മോഷ്ടാക്കളെ കുറിച്ചുള്ള അങ്കലാപ്പിലാണ് ബ്രയന്‍. കാരണം തന്റെ ബാഗിലുള്ളത് പാമ്പുകളാണെന്നാണ് ബ്രയന്‍ പറയുന്നത്. പാമ്പുകളെ കുറിച്ച് ഗവേഷണം നടത്തുകയും അവയെ വില്‍ക്കുകയുമൊക്കെ ചെയ്യുന്ന ആളാണ് ബ്രയന്‍.
5 പാമ്പുകളാണ് മോഷ്ടാക്കള്‍ കൊണ്ടുപോയ ബാഗിലുണ്ടായിരുന്നത്. അതേസമയം പാമ്പുകളൊന്നും വിഷമുള്ളതല്ലെന്നും അവ ആര്‍ക്കും ഭീഷണിയല്ലെന്നും ഇദ്ദേഹം പറയുന്നു. തന്റെ പാമ്പുകളെ തിരിച്ച് കിട്ടാന്‍ സഹായിക്കണമെന്ന് പറഞ്ഞുള്ള ഒരു വീഡിയോയും ഇദ്ദേഹം പുറത്തിറക്കിയിട്ടുണ്ട്.
Post Your Comments