പുകയില ഏറ്റവും അധികം ബാധിക്കുന്നത് ശ്വാസകോശത്തെയാണ്. ഹൃദയത്തിന്റെ പ്രവര്‍ത്തനത്തേയും പുകവലി വളരെ ദോഷകരമായി ബാധിക്കുന്നു.
പുകവലിയുടെ അനന്തരഫലങ്ങള്‍ പുകവലിക്കുന്നവര്‍ മാത്രമല്ല അനുഭവിക്കേണ്ടി വരുന്നത്. മറ്റൊരാള്‍ പുകവലിക്കുമ്പോള്‍ വരുന്ന പുക ശ്വസിക്കുന്നത് പുകവലിയേക്കാള്‍ അപകടകരമാണ്. പുകവലിക്കാരുമായുള്ള സഹവാസത്തിലൂടെ മറ്റുള്ളവര്‍ക്കും രോഗങ്ങള്‍ ഉണ്ടാകും. കുഞ്ഞുങ്ങളും സ്ത്രീകളും യുവാക്കളും എല്ലാം പുകയിലയുടെ പുകയില്‍ എരിയേണ്ടി വരുന്നു.
ലോകത്തില്‍ ഓരോ മിനിട്ടിലും ഏകദേശം രണ്ട് പേര്‍ പുകവലി മൂലം മരണപ്പെടുന്നുണ്ടെന്നാണ് ലഭ്യമാകുന്ന കണക്കുകള്‍. ലോകത്ത് സംഭവിക്കുന്ന 12 ശതമാനം ഹൃദ്രോഗ മരണങ്ങള്‍ക്കും കാരണം പുകവലിയാണ്.
Post Your Comments