പുകവലി ശ്വാസകോശത്തേയും ഹൃദയത്തേയും മാത്രമല്ല കണ്ണിനും ഗുരുതരമായ ആഘാതം സൃഷ്ടിക്കും. പല പുകയില ഉത്പന്നങ്ങളിലും അതിന്റെ ദൂഷ്യഫലങ്ങള്‍ പുറത്ത് എഴുതി വെച്ച് കാണും. എന്നിട്ടും പലരും പുകയില ഉത്പന്നങ്ങള്‍ക്ക് അടിമപ്പെട്ട് ജീവിക്കുകയാണ്.
ALSO READ: ന്യൂയോർക്കിലുണ്ടായ വെടിവയ്പിൽ നാല് പേർ മരിച്ചു
ശ്വാസകോശത്തെ മാത്രമല്ല ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെയും പുകവലി ബാധിക്കും. ഹൃദയ സംബന്ധമായ രോഗങ്ങള്‍ക്ക് കാരണമാകുന്ന ഏറ്റവും വലിയ ഘടകം പുകവലിയാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു. പുകവലിക്കുന്നവരില്‍ നല്ലൊരു ശതമാനം ആളുകളുടെയും കാഴ്ച്ചയ്ക്ക് പ്രശ്‌നം ഉണ്ടാകാറുണ്ട്.
വിറ്റാമിന്‍ സിയിലാണ് ആന്റി ഓക്‌സിഡന്റുകള്‍ കൂടുതലായി അടങ്ങിയിട്ടുള്ളത്. ശ്വാസകോശത്തിലെ വിഷാംശം ഇല്ലാതാക്കാന്‍ ഇത് സഹായിക്കും. ഏറെക്കാലമായി പുകവലിച്ചിട്ടുള്ളവര്‍ പുകവലി ഒഴിവാക്കുകയും ഒപ്പം ആന്റി ഓക്‌സിഡന്റ് അടങ്ങിയ ഭക്ഷണം ശീലമാക്കുകയും ചെയ്താല്‍ ശ്വാസകോശത്തില്‍ അടിഞ്ഞു കൂടിയിരിക്കുന്ന അഴുക്കിനെ ഇല്ലാതാക്കാന്‍ ഒരു പരിധി വരെ സാധിക്കും.
Post Your Comments