Life Style

ഹൃദ്രോഗം തടയാം; ഈ കാര്യങ്ങൾ ശ്രദ്ധിക്കു

ഒരു കാലത്ത് വാർധക്യത്തിൽ ഉണ്ടാകുന്ന അസുഖം മാത്രമായി മുദ്രകുത്തപ്പെട്ടിരുന്ന ഹൃദ്രോഗം ചെറുപ്പക്കാരിലും കണ്ടുവരുന്നു. തെറ്റായ ജീവിതശെെലി, മദ്യപാനം, പുകവലി, പൊണ്ണത്തടി ഇങ്ങനെ പല കാരണങ്ങൾ കൊണ്ടാണ് ഹൃദ്രോഗം ഉണ്ടാകുന്നത്.

വെളിച്ചെണ്ണ, നെയ്യിൽ പാകം ചെയ്ത ഭക്ഷണങ്ങളും ഒഴിവാക്കുക. ഹൃദ്രോഗമുള്ളവർ ഒരു കാരണവശാലും പ്രോസസ്ഡ് ഫുഡ് കഴിക്കരുത്. സ്ഥിരമായി പ്രോസസ്ഡ് ഫുഡ് കഴിക്കുന്നവരിൽ സെലിയാക് എന്ന രോഗം പിടിപെടാമെന്നും പഠനങ്ങൾ പറയുന്നു. കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങൾ പരമാവധി ഒഴിവാക്കുക. എണ്ണ പലഹാരങ്ങൾ, ജങ്ക് ഫുഡുകൾ, വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ എന്നിവ ഒഴിവാക്കുക. പച്ചക്കറികൾ, പഴങ്ങൾ, പയർ വർഗങ്ങൾ പോലുള്ളവ ധാരാളം കഴിക്കുക.

ഹൃദ്രോഗമുള്ളവർ പുകവലിക്കുന്ന ശീലമുണ്ടെങ്കിൽ മാറ്റുക. പുകവലിക്കുന്നതിലൂടെ ചീത്ത കൊളസ്ട്രോൾ ശരീരത്തിൽ കെട്ടികിടക്കുകയും പൊണ്ണത്തടി ഉണ്ടാവുകയും ചെയ്യും. പുകവലിക്കുന്നവരുടെ രക്തത്തില്‍ ഉയര്‍ന്ന അളവില്‍ കാഡ്മിയം കലര്‍ന്നിരിക്കുമെന്നും ഇതാണ് കാഴ്ച്ചയ്ക്ക് പ്രശ്‌നമുണ്ടാക്കുമെന്നും പഠനങ്ങൾ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button