സൂററ്റ്: അപകീര്‍ത്തി പരാമര്‍ശവുമായി ബന്ധപ്പെട്ട കേസില്‍ ഹാജരാകാൻ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് നിര്‍ദ്ദേശം. ഒക്റ്റോബര്‍ 10-ന് സൂററ്റ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാകാനാണ് രാഹുലിന് നിര്‍ദ്ദേശം ലഭിച്ചിരിക്കുന്നത്. വ്യാഴാഴ്ച തന്നെ രാഹുല്‍ ഗാന്ധി കോടതിയില്‍ ഹാജരാകുമെന്ന് ഗുജറാത്ത് കോണ്‍ഗ്രസ് പ്രസിഡന്‍റ് അമിത് ചബദ വ്യക്തമാക്കി. എയര്‍പോര്‍ട്ട് മുതല്‍ കോടതി വരെയുള്ള വഴിയിൽ രാഹുലിന് പാര്‍ട്ടി പ്രവര്‍ത്തകര്‍ സ്വീകരണം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
‘എല്ലാ കള്ളന്മാര്‍ക്കും എന്തുകൊണ്ടാണ് മോദിയെന്ന പേര്’ എന്ന രാഹുലിന്‍റെ പരാമർശമാണ് കേസിനാധാരം.ബിജെപി എംഎല്‍എ പൂര്‍ണേഷ് മോദി നല്‍കിയ പരാതിയില്‍ കോടതി കഴിഞ്ഞ മേയ് മാസത്തില്‍ രാഹുലിന് സമന്‍സ് അയച്ചിരുന്നു. ബിഹാർ ഉപമുഖ്യമന്ത്രി സുശീൽ കുമാർ മോദിയും രാഹുലിന്‍റെ പരാമര്‍ശത്തില്‍ അപകീര്‍ത്തി കേസ് ഫയൽ ചെയ്തിരുന്നു.
മുസ്ലീം മാന്‍ ഓഫ് ദി ഇയര്‍ ആയി തെരഞ്ഞെടുക്കപ്പെട്ട് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍
‘കള്ളന്മാരുടെയെല്ലാം പേരുകളില്‍ എങ്ങനെയാണ് മോദി എന്നു വന്നത്. നരേന്ദ്ര മോദി, ലളിത് മോദി, നീരവ് മോദി എല്ലാവരുടേയും പേരില്‍ മോദിയുണ്ട്. ഇനി ഇതുപോലുള്ള എത്ര മോദിമാര്‍ വരാനുണ്ടെന്ന് പറയാന്‍ കഴിയില്ല’ എന്നായിരുന്നു രാഹുലിന്‍റെ പരാമര്‍ശം. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രചാരണ സമയത്തായിരുന്നു വിവാദ പരാമര്‍ശം.
Post Your Comments