ഗര്‍ഭിണിയായ യുവതിയേയും കൊണ്ട് ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് പാഞ്ഞ ഡോക്ടര്‍ക്ക് സോഷ്യല്‍മീഡിയയുടെ കൈയടി. നിസ്സഹായയായ ഗര്‍ഭിണിയായ സ്ത്രീയുടെ രക്ഷകയായി മാറിയ ഡോക്ടര്‍ ബാല്‍നാംചി സാങ്മയ്ക്ക് ആണ് സോഷ്യല്‍മീഡിയയുടെ അഭിനന്ദനം. മേഘാലയയിലാണ് സംഭവം. ഗരോബാദയിലെ പ്രൈമറി ഹെല്‍ത്ത് സെന്ററിലെത്തിച്ച പൂര്‍ണ്ണ ഗര്‍ഭിണിയുടെ ആരോഗ്യനില മോശമായിരുന്നു.
ഹെല്‍ത്ത് സെന്ററിലെ സൗകര്യങ്ങള്‍ പര്യാപ്തമല്ലാത്തതിനാല്‍ ഇവരെ അടുത്തുള്ള ഹെല്‍ത്ത് സെന്ററില്‍ എത്തിക്കേണ്ടതുണ്ടായിരുന്നു. ഇതിനായി ഡോക്ടര്‍ തന്നെ ആംബുലന്‍സില്‍ ഗര്‍ഭിണിയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. ഡോക്ടറുടെ പ്രവൃത്തിയറിഞ്ഞ് നിരവധിപേര്‍ ഡോ. സാങ്മയെ കാണാനെത്തി. ആതുരശുശ്രൂഷാരംഗത്തുള്ളവര്‍ക്ക് മാതൃകയാണ് ഡോക്ടര്‍ എന്ന് മിക്കവരും പ്രതികരിച്ചു.
Post Your Comments