നാടിനെ നടുക്കിയ കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളി സഹായം തേടി ജയിലില്‍ നിന്ന് സഹോദരന്‍ നോബിയെ വിളിച്ചു. കഴിഞ്ഞ ദിവസം തടവുകാര്‍ക്കുളള ഫോണില്‍ നിന്നാണ് ജോളി നോബിയെ വിളിച്ചത്. വസ്ത്രങ്ങള്‍ എത്തിച്ചുനല്‍കണമെന്നായിരുന്നു ആവശ്യം. എന്നാല്‍ സഹോദരനില്‍ നിന്ന് അനുകൂല പ്രതികരണമല്ല ലഭിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതുവരെ ആരും ജോളിയെ കാണാന്‍ ജയിലില്‍ എത്തിയിട്ടുമില്ല എന്നാണ് വിവരം.
അതേസമയം ജോളിയെ മുഴുവന്‍സമയവും നിരീക്ഷിക്കാന്‍ കോഴിക്കോട് ജയിലില്‍ പ്രത്യേക ഉദ്യോഗസ്ഥയെ നിയമിച്ചു. ജോളി മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെ തുടര്‍ന്നാണ് നടപടി. അതേസമയം ജോളി പൊന്നാമറ്റം കുടുംബത്തിലെ മറ്റുള്ളവരെ കൂടി കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നതായി സൂചന. ബന്ധുക്കളുടെ പരാതിയെ തുടര്‍ന്ന് പോലീസ് അന്വേഷണം ആരംഭിച്ചു. പൊന്നാമറ്റം കുടുംബത്തിലെ അഞ്ചുപേരാണ് പോലീസിന് പരാതി നല്‍കിയത്.
ജോളി വീട്ടിലെത്തി പോയശേഷം ഭക്ഷണം കഴിച്ചവര്‍ എല്ലാവരും ഛര്‍ദ്ദിച്ചു. രക്തപരിശോധനയില്‍ വിഷാംശം കണ്ടെത്തി. ഇതേ തുടര്‍ന്ന് കറി പരിശോധിച്ചപ്പോള്‍ അതിലും വിഷാംശം കണ്ടെത്തിയിരുന്നെങ്കിലും ഭക്ഷ്യവിഷബാധ എന്നാണ് ആദ്യം കരുതിയിരുന്നതെന്നും ബന്ധുക്കള്‍ പറഞ്ഞു.
Post Your Comments