ഹനൂമാന് പ്രത്യേക വഴിപാടുകളാണ് ഉള്ളത്. വെറ്റിലമാല വഴിപാട് നല്‍കി പ്രാര്‍ഥിച്ചാല്‍ സമൃദ്ധിയുണ്ടാകും. വിവാഹതടസ്സങ്ങള്‍ മാറി പെട്ടെന്നു വിവാഹം നടക്കും. വടമാല വഴിപാട് ആയുരാരോഗ്യത്തിനും സിന്ദൂരക്കാപ്പ് മനസ്സന്തോഷത്തിനും സമാധാനത്തിനും വെണ്ണക്കാപ്പ് കാര്യവിജയത്തിനും നല്ലതാണെന്നാണ് വിശ്വാസം. ഹനൂമാന് തുളസിമാല അണിയിച്ച് പ്രാര്‍ഥിച്ചാല്‍ തീരാവ്യാധികള്‍ അകലുമത്രേ. ഹനൂമാന്‍ സന്നിധി വലംവെച്ചു പ്രാര്‍ഥിച്ചാല്‍ കൂടോത്ര ദോഷങ്ങളും ശത്രുദോഷങ്ങളും അകലും.
ഉറങ്ങുന്നതിനു മുന്‍പ് ഹനൂമാന്‍ കവചം ചൊല്ലിയാല്‍ ദുഃസ്വപ്നങ്ങള്‍ കാണുകയില്ല. ശ്രീരാമജയം എന്ന് കടലാസില്‍ എഴുതി മാല കോര്‍ത്ത് ഹനൂമാന്റെ കഴുത്തില്‍ അണിയിച്ചു പ്രാര്‍ഥിച്ചാല്‍ സര്‍വകാര്യവിജയം ഉണ്ടാകും. ഏഴു ചിരഞ്ജീവികളിലൊരാളായ ഹനൂമാന്റെ ജന്മനക്ഷത്രമായ മൂലം നാളില്‍ ഹനൂമാന്‍ സന്നിധിയില്‍ ചെന്ന് പ്രാര്‍ഥിച്ചാല്‍ സര്‍വവിധ ദോഷങ്ങളും അകന്ന് സര്‍വകാര്യജയം സാധ്യമാകും. ഭക്തിയോടെയും സമര്‍പ്പണത്തോടെയും പ്രാര്‍ഥിക്കുന്ന തന്റെ ഭക്തരെ സര്‍വദുഃഖദുരിതങ്ങളില്‍ നിന്നും ഹനൂമാന്‍ സ്വാമി കാത്തുരക്ഷിക്കുമെന്നാണ് വിശ്വാസം.
Post Your Comments