പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഔദ്യോഗിക സന്ദര്‍ശനത്തിനായി ബീജിംഗിലെത്തി. വളരെ തണുത്ത വരവേല്‍പാണ് ഇമ്രാന്‍ഖാന് ലഭിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. ചൈനിസ് സാംസ്‌ക്കാരിക ടൂറിസം വകുപ്പുകള്‍ കൈകാര്യം ചെയ്യുമ്മ മന്ത്രി ലിയൊ ഷുഗാംങ്, പാക്കിസ്ഥാനിലെ ചൈനിസ് അംബാസിഡര്‍ നാഖ്മന ഹഷ്മി എന്നിവര്‍ ചേര്‍ന്നാണ് പാക് പ്രധാനമന്ത്രിയെ സ്വീകരിച്ചത്. ചൈനിസ് പ്രസിഡണ്ട് ഷി ജിന്‍പിംഗ് ഇന്ത്യ സന്ദര്‍ശിക്കുന്നതിലുള്ള ആശങ്കയാണ് തിരക്കിട്ട് ചൈനിസ് സന്ദര്‍ശനത്തിന് പാക് പ്രധാനമന്ത്രിയെ പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ആദിവാസികള്‍ക്ക് വിതരണം ചെയ്യാനെത്തിച്ച ഓണക്കിറ്റിൽ അഴിമതി; ജയ അരിക്ക് പകരം നല്‍കിയത് പഴകിയ റേഷനരി
ഈ മാസമാണ് ഷി- ജിന്‍പിംഗ് ഇന്ത്യയിലേക്ക് എത്തുന്നത്. യുഎസ് വ്യാപാര യുദ്ധത്തില്‍ നട്ടം തിരിയുന്ന ചൈനയ്ക്ക് ഇന്ത്യയുടെ സൗഹാര്‍ദ്ദ നിലപാടുകള്‍ പ്രധാനമാണ്. അതു കൊണ്ട് തന്നെ ഇന്ത്യാ സന്ദര്‍ശനത്തെ ഏറ്റവും ഭയപ്പെടുന്നത് പാക്കിസ്ഥാനാണ്.ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങ്, പ്രധാനമന്ത്രി ലി കെകിയാങ്ങുമായും ഇമ്രാന്‍ ഖാന്‍ ചര്‍ച്ച നടത്തും. ചൈനീസ് പ്രധാനമന്ത്രിയും ഇമ്രാന്‍ഖാനും തമ്മില്‍ നിരവധി കരാറുകളും, ധാരണപത്രങ്ങളും ഒപ്പുവയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു.ചൈന- പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴി, കാര്‍ഷിക വ്യവസായിക, സാമൂഹിക സാമ്പത്തിക മേഖലകളിലെ സഹകരണം എന്നിവ സംബന്ധിച്ചും ഖാന്‍ ചര്‍ച്ച ചെയ്യും.
ചൈന-പാക്കിസ്ഥാന്‍ സ്വതന്ത്ര വ്യാപാര കരാറിന്റെ രണ്ടാം ഘട്ടം ഉടനടി നടപ്പാക്കുന്നതിനെ കുറിച്ചും ഇരു പക്ഷവും ചര്‍ച്ച ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. അതെ സമയം നിലപാടുകളില്‍ മലക്കം മറിഞ്ഞ് ചൈന. ഇന്ത്യയും പാകിസ്ഥാനും കശ്മീര്‍ വിഷയത്തില്‍ നടത്തുന്ന തര്‍ക്കം ഉഭയകക്ഷി ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് ചൈന. പരസ്പരമുള്ള ചര്‍ച്ചയിലൂടെ തര്‍ക്കങ്ങള്‍ സമാധാനപരമായി പരിഹരിക്കാനും മേഖലയിലെ സമാധാനവും സുസ്ഥിരതയും സംരക്ഷിക്കാന്‍ തങ്ങള്‍ ഇന്ത്യയോടും പാകിസ്ഥാനോടും ആവശ്യപ്പെടുന്നതായും ചൈനീസ് വിദേശകാര്യ വക്താവ് വ്യക്തമാക്കി.ബെയ്ജിംഗില്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും ഷി ചിന്‍ പിങ്ങും തമ്മില്‍ കൂടിക്കാഴ്ച നടത്തുന്ന സാഹചര്യത്തിലാണ് ചൈന പുതിയ പ്രസ്താവന പുറത്തിറക്കിയത്.
ചൈനീസ് പ്രസിഡന്റിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് ആഴ്ചകള്‍ ബാക്കി നില്‍ക്കുന്ന സാഹചര്യത്തിലാണ് ചൈനയുടെ നിലപാട് മാറ്റം.പാകിസ്ഥാനുമായി ചൈനയ്ക്ക് വര്‍ഷങ്ങളായുള്ള വ്യാപാര-പ്രതിരോധ ബന്ധമാണുള്ളത്, കൂടാതെ ഇന്ത്യയുമായി വ്യാപാര മത്സരവുമുണ്ട്. എന്നാല്‍ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിയില്‍ പാകിസ്ഥാനൊപ്പം ചേര്‍ന്ന് ഇന്ത്യയുടെ നിലപാടിനെ ചൈന എതിര്‍ത്തിരുന്നു. യുഎന്നിലും മറ്റെല്ലാ രാജ്യങ്ങളും ഇന്ത്യയ്‌ക്കൊപ്പം നിന്നപ്പോള്‍ ചൈനയാണ് പാകിസ്ഥാനെ സഹായിച്ചത്.കശ്മീരുമായി ബന്ധപ്പെട്ട പ്രദേശങ്ങളില്‍ തങ്ങള്‍ക്കുള്ള പരമാധികാരത്തിനു ഇന്ത്യ വില കല്‍പ്പിക്കുന്നില്ലെന്നാണ് ചൈന ആരോപിച്ചത്.
പ്രത്യേകമായി ലഡാക്കുമായി ബന്ധപ്പെട്ട ഇന്ത്യയുടെ തീരുമാനത്തിലാണ് ചൈനയ്ക്ക് എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നത്.ഈ പ്രദേശം ടിബറ്റിനും ചൈനയ്ക്കും തന്ത്രപ്രധാനമാണെന്നും ഈ ഭാഗത്തെ ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ കിടക്കുന്ന പ്രദേശം കശ്മീരിന്റെ ഭാഗമായി ഇന്ത്യ പരിഗണിക്കുന്നതിലും, അതുവഴി അത് ഇന്ത്യയുടെ ഭാഗമായി കണക്കാക്കുന്നതിലുമായിരുന്നു ചൈനയ്ക്ക് അതൃപ്തിയുണ്ടായിരുന്നത്. എന്നാല്‍ പാകിസ്ഥാന് തിരിച്ചടിയായാണ് ചൈന നിലപാട് മാറ്റി പുതിയ പ്രസ്താവന പുറത്തിറക്കിയത്.
Post Your Comments