മുംബൈ: ഓഹരി വിപണിക്ക് ഇന്ന് ചൊവാഴ്ച അവധി. ദസറ പ്രമാണിച്ച് മുംബൈ സ്റ്റോക്ക് എക്‌സ്‌ചേഞ്ചായ ബിഎസ്‌ഇയും ദേശീയ സൂചികയായ നിഫ്റ്റിയും പ്രവര്‍ത്തിക്കില്ല. മെറ്റല്‍, ബുള്ളിയന്‍ ഉള്‍പ്പടെയുള്ള കമ്മോഡിറ്റി മാര്‍ക്കറ്റുകള്‍ക്കും അവധി ബാധകമായിരിക്കും. ഒക്ടോബർ ഒൻപതിന് (നാളെ) ആകും വീണ്ടും പ്രവർത്തനം ആരംഭിക്കുക.
കഴിഞ്ഞ ആഴ്ച തുടർച്ചയായ ഏഴാമത്തെ ദിവസവും ഓഹരി വിപണി നഷ്ടത്തിലാണ് അവസാനിച്ചത്. സെന്‍സെക്‌സ് 141 പോയന്റ് നഷ്ടത്തില്‍ 37,531ലും നിഫ്റ്റി 48 പോയന്റ് താഴ്ന്ന് 11,126ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.
Post Your Comments