NattuvarthaLatest NewsKeralaNews

ക​ട​ലി​ൽ‌ കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ മൃ​ത​ദേ​ഹം കണ്ടെത്തി

പെ​രി​ഞ്ഞ​നം: ക​ട​ലി​ൽ‌ കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ മൃ​ത​ദേ​ഹം കണ്ടെത്തി. തൃ​ശൂ​ർ പെ​രി​ഞ്ഞ​നം ആ​റാ​ട്ടു​ക​ട​വി​ൽ‌ കാ​ട്ടൂ​ർ സ്വ​ദേ​ശി​ക​ളാ​യ കു​രു​തു​കു​ള​ങ്ങ​ര ജോ​ഷി​യു​ടെ മ​ക​ൻ ഡെ​ൽ​വി​ൻ(13), പീ​റ്റ​റി​ന്‍റെ മ​ക​ൻ ആ​ൽ​സ​ൺ(14) എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹ​മാ​ണ് ക​ര​യ്ക്ക​ടി​ഞ്ഞത്. ഫുട്‌ബോള്‍ കളിക്കുന്നതിനിടെ കടലിലേക്ക് വീണ പന്ത് എടുക്കാന്‍ പോയ മൂന്ന് വിദ്യാര്‍ത്ഥികള്‍ തിരയില്‍പ്പെടുകയായിരുന്നു. ​ഒരാ​ളെ മ​റ്റു​ള്ള​വ​ർ ചേ​ർ​ന്ന് ര​ക്ഷ​പ്പെ​ടു​ത്തി​യി​. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം മൂ​ന്നോ​ടെ 6 വിദ്യാര്‍ത്ഥികളും 4 മുതിര്‍ന്നവരും ഇവിടെ സൈക്കിളില്‍ എത്തിയെന്നാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button