ന്യൂഡല്‍ഹി: മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ അടുത്തിരിക്കെ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ബാങ്കോക്കിലേക്കു പോയതായുള്ള റിപ്പോര്‍ട്ടുകള്‍ ഏറെ വിവാദമായിരുന്നു. എന്നാല്‍ രാഹുല്‍ പോയത് ബാങ്കോക്കിലേക്കല്ല, കംബോഡിയയിലേക്കാണെന്നാണ് റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നത്. ഇതുവരെ ഈ വാര്‍ത്ത നിഷേധിച്ച് കോണ്‍ഗ്രസ് നേതാക്കളാരും തന്നെ രംഗത്തെത്തിയിട്ടില്ലെന്നതു ശ്രദ്ധേയവുമാണ്.
നവരാത്രി കാലത്ത് മതവിശ്വാസം വ്രണപ്പെടുത്തിയെന്ന് പരാതി: സിപിഎം പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്‌തു
കഴിഞ്ഞ ദിവസം രാഹുല്‍ ബാങ്കോങ്കിലേക്കു പോയെന്ന റിപ്പോര്‍ട്ട് വന്നതിനു പിന്നാലെ കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിങ്‌വി ഇതിനെതിരെ രംഗത്തെത്തിയിരുന്നു. വ്യക്തിപരമായ കാരണങ്ങള്‍ പൊതുജീവിതവുമായി കൂട്ടിക്കുഴയ്ക്കരുതെന്നും തെരഞ്ഞെടുപ്പ് നടക്കുന്ന രണ്ടു സംസ്ഥാനങ്ങളിലും രാഹുല്‍ പ്രചാരണം നടത്തുമെന്നും സിങ്വി ട്വീറ്റ് ചെയ്തിരുന്നു.നാലുദിവസത്തെ സന്ദര്‍ശനത്തിനാണു രാഹുല്‍ കംബോഡിയയിലേക്കു പോയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ജോളിയുടെ രക്ഷകനായും അഭിഭാഷകൻ ആളൂർ
അവിടെ നടക്കുന്ന ഒരു മെഡിറ്റേഷന്‍ ക്യാമ്പിൽ പങ്കെടുക്കാനാണു യാത്രയെന്നും റിപ്പോര്‍ട്ടിലുണ്ട്. ഈ മാസം 21-നാണ് മഹാരാഷ്ട്രയിലും ഹരിയാനയിലും നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക.
Post Your Comments