Latest NewsKeralaIndia

കടകംപള്ളി ആരോപിക്കുന്നത് ശരിയെങ്കിൽ തനിക്കെതിരെ കേസ് എടുക്കാത്തത് എന്തുകൊണ്ടാണെന്ന് കുമ്മനം

മാറാട് കലാപത്തില്‍ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം നടത്തിയത് താനാണ്.

തിരുവനന്തപുരം: കടകംപള്ളി സുരേന്ദ്രന്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും മറുപടിയുമായി കുമ്മനം രാജശേഖരന്‍ രംഗത്തെത്തി. കുമ്മനം പൊതുപ്രവര്‍ത്തനത്തിനല്ല വര്‍ഗീയ പ്രചാരണത്തിനാണ് തുടക്കമിട്ടതെന്ന കടകംപള്ളിയുടെ വാക്കുകള്‍ക്ക് മറുപടി പറഞ്ഞാണ് കുമ്മനം രംഗത്തെത്തിയത്.വര്‍ഗീയ പ്രചാരണം നടത്തിയെങ്കില്‍ തനിക്കെതിരെ കേസ് എടുക്കാത്തത് എന്തുകൊണ്ടാണെന്ന് കുമ്മനം ചോദിച്ചു. മാറാട് കലാപത്തില്‍ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം നടത്തിയത് താനാണ്.

കൂടത്തായി കൊലപാതക പരമ്പര ജോളിയുടെ ഫോണ്‍വിളികള്‍ അന്വേഷിക്കുന്നു ; ഫോണ്‍ ലിസ്റ്റില്‍ ലീഗ്, കോണ്‍ഗ്രസ് നേതാക്കളും

ആരുടേയും മാസപ്പടിയില്‍ തന്റെ പേരില്ലെന്ന് മാത്രമാണ് പറഞ്ഞതെന്നും കുമ്മനം പ്രതികരിച്ചു. ‘ആരുടേയും മാസപ്പടിയില്‍ തന്റെ പേരില്ലെന്ന് മാത്രമാണ് പറഞ്ഞത്. വര്‍ഗീയ വിദ്വേഷം ഉണ്ടാക്കിയതിന് എനിക്കെതിരെ എന്തെങ്കിലും ഒരു കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ?ഉണ്ടെങ്കില്‍ അവര്‍ പറട്ടെ, മാറാട് കൂട്ടക്കൊലയെക്കുറിച്ച്‌ ജുഡീഷ്യറി അന്വേഷണവും സിബിഐ അന്വേഷണവും ആവശ്യപ്പെട്ടു കൊണ്ട് പ്രക്ഷോഭം നടത്തിയ ആളാണ് ഞാന്‍. മാറാട് കലാപത്തില്‍ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം നടത്തിയത് താനാണ്. മാസപ്പടി വിഷയത്തില്‍ ആരോപണം നിലനില്‍ക്കുന്നുണ്ട്.

17 വര്‍ഷം ജോളി അധ്യാപികയായി നടിച്ചു പോയത് എങ്ങോട്ട്: ഉത്തരം തേടി പോലീസ്

ആരുടെയെങ്കിലും സ്വത്ത് കൂടിയിട്ടുണ്ടെങ്കില്‍ അതെങ്ങനെ സംഭവിച്ചെന്ന് അവരോട് ചോദിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.മാറാട് കൂട്ടക്കൊലക്കേസില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്നവരാണ് മാര്‍ക്‌സിസ്റ്റ്കാരം കോണ്‍ഗ്രസുകാരമൊക്കെ.അതൊക്കെ മറച്ചുവെക്കേണ്ട കാര്യമുണ്ടോ?-കുമ്മനം മാധ്യമങ്ങളോട് പറഞ്ഞു.ആരോപണം തുടങ്ങിവച്ചത് അദ്ദേഹമാണ്, പിന്നെ അവസാനിപ്പിച്ചു എന്ന് പറഞ്ഞതും, ഇപ്പോള്‍ വീണ്ടു തുടങ്ങിവച്ചും അദ്ദേഹമാണ്-കുമ്മനം പറഞ്ഞു. എല്ലാം പറഞ്ഞ് മാപ്പ് പറഞ്ഞതിന് ശേഷം എന്തിനാണ് വീണ്ടും വരുന്നതെന്നും കുമ്മനം രാജശേഖരന്‍ ചോദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button