ആലപ്പുഴ: ഷാനിമോൾ ഉസ്മാനെ വ്യക്തിഹത്യ നടത്തിയ മന്ത്രി ജി സുധാകരന്റെ പൂതന പരാമർശത്തിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് അന്വേഷണ റിപ്പോർട്ട് കൈമാറി. എന്നാൽ, വ്യക്തിഹത്യാ ആരോപണത്തിൽ പരാതിക്കാരി ഷാനിമോൾ ഉസ്മാന് മതിയായ തെളിവ് ഹാജരാക്കാൻ കഴിഞ്ഞില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. പരാതിക്കാരി ഹാജരാക്കിയ വീഡിയോ ദൃശ്യങ്ങളുടെ ആധികാരികത പരിശോധിക്കേണ്ടത് പൊലീസ് ആണെന്നും കളക്ടറുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
മുഖ്യ തെഞ്ഞെടുപ്പ് ഓഫീസർ റിപ്പോർട്ട് പരിശോധിച്ച് അടുത്ത ദിവസം തുടർനടപടി തീരുമാനിക്കും. അതിനിടെ പൂതന പരാമർശത്തിൽ തനിക്കെതിരെ അപകീർത്തികരമായ വാർത്ത നൽകിയെന്ന് ആരോപിച്ച് കോൺഗ്രസ് മുഖപത്രത്തിനു എതിരെ മന്ത്രി ജി സുധാകരൻ മുഖ്യ തെരെഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകി.
സ്ത്രീത്വത്തെ അപമാനിച്ചതിനും, പെരുമാറ്റചട്ട ലംഘനത്തിനും, സത്യപ്രതിജ്ഞ ലംഘനത്തിനും നടപടി വേണമെന്ന ആവശ്യവും ഉന്നയിച്ച് ശനിയാഴ്ചയാണ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി ലഭിച്ചത്. തുടർന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ വിഷയത്തിൽ റിപ്പോർട്ട് തേടി.ഡി ജി പിയും ആലപ്പുഴ കളക്ടറും അടിയന്തരമായി റിപ്പോർട്ട് സമര്‍പ്പിക്കണമെന്നായിരുന്നു ആവശ്യം.
Post Your Comments