Latest NewsIndiaNews

കനത്ത ഷെല്ലാക്രമണം: വെടിനിര്‍ത്തല്‍ കാരാര്‍ ലംഘിച്ചു; ശക്തമായി തിരിച്ചടിച്ച് ഇന്ത്യന്‍ സൈന്യം

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വീണ്ടും കനത്ത ഷെല്ലാക്രമണം നടന്നു. വെടിനിര്‍ത്തല്‍ കാരാര്‍ ലംഘിച്ച പാക്ക് സൈന്യത്തിനെതിരെ ശക്തമായി ഇന്ത്യന്‍ സൈന്യം തിരിച്ചടിച്ചു. കത്വ ജില്ലയിലെ ഹിരനഗര്‍ സെക്ടറിലാണ് പാക് സൈന്യം പലതവണയായി ഷെല്ലാക്രമണം നടത്തിയത്.ഷെല്ലാക്രമണവും വെടിവെയ്പും ഏകദേശം 12 മണിക്കൂറോളം തുടര്‍ന്നതായാണ് റിപ്പോര്‍ട്ട്.

വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പാക് സൈന്യം നടത്തിയ കനത്ത ഷെല്ലാക്രമണം പ്രദേശവാസികളെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം രാത്രി 10.30 ഓടെയാണ് ഹിരനഗറില്‍ പാകിസ്ഥാന്റെ ഷെല്ലാക്രമണം ആരംഭിച്ചത്. രാത്രി മുഴുവനും ആക്രമണം തുടര്‍ന്നു. പിന്നീട് ഇന്ന് പുലര്‍ച്ചെ വീണ്ടും ആക്രമണം ആരംഭിച്ചു.

പാകിസ്ഥാന്‍ നിരന്തരമായി തുടരുന്ന ആക്രമണത്തില്‍ പ്രദേശവാസികള്‍ ഭയപ്പാടിലാണെന്നും അധികൃതര്‍ വ്യക്തമാക്കി. കഴിഞ്ഞ 15 ദിവസമായി പാക് സൈന്യം ഹരിനഗര്‍ സെക്ടറില്‍ ആക്രമണം തുടരുകയാണെന്ന് അധികൃതര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button