Latest NewsNewsIndia

ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വൻ സ്വർണ്ണ വേട്ട; സ്വർണ്ണം കൊണ്ടുന്ന രീതി കണ്ട് ഞെട്ടിത്തരിച്ച് ഉദ്യോഗസ്ഥർ

ചെന്നൈ: ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സ്വർണ്ണ വേട്ടയിൽ 12 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. എമര്‍ജന്‍സി ലൈറ്റിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. സ്വർണ്ണം കൊണ്ടുന്ന രീതി കണ്ട് ഉദ്യോഗസ്ഥർ ഞെട്ടി. സംഭവത്തില്‍ ഒരാളെ കസ്റ്റംസ് അറസ്റ്റ് ചെയ്തു.

ഹരിദ്വാര്‍ സ്വദേശി തമിര്‍ ആണ് കസ്റ്റംസിന്റെ പിടിയിലായത്. 300 ഗ്രാം സ്വര്‍ണമാണ് ഇയാളുടെ പക്കല്‍ നിന്ന് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്. ഇയാള്‍ റിയാദില്‍ നിന്നുമാണ് ചെന്നൈയില്‍ എത്തിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. വിമാനത്താവളത്തില്‍ സംശയാസ്പദമായ രീതിയില്‍ കണ്ടതിനെ തുടര്‍ന്ന് ഇയാളെ ഉദ്യോഗസ്ഥര്‍ പരിശോധിക്കുകയായിരുന്നു. തുടര്‍ന്നാണ് ബാഗിനുള്ളില്‍ നിന്ന് എമര്‍ജന്‍സി ലൈറ്റ് കണ്ടെത്തിയത്. സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ലൈറ്റ് പൊളിച്ചു നോക്കിയപ്പോഴാണ് സ്വര്‍ണം കണ്ടത്. മൂന്ന് സ്വര്‍ണ ബിസ്‌ക്കറ്റുകളാണ് ലൈറ്റിനുള്ളില്‍ ഉണ്ടായിരുന്നത്.

വിമാനത്താവളത്തിലൂടെ സ്വര്‍ണക്കടത്ത് വ്യാപകമാകുന്ന സാഹചര്യത്തില്‍ കര്‍ശന പരിശോധനയാണ് ഒരുക്കിയിരിക്കുന്നത്. കഴിഞ്ഞ ദിവസവും ചെന്നൈ വിമാനത്തവളത്തില്‍ നിന്ന് സ്വര്‍ണം പിടികൂടിയിരുന്നു. സംഭവത്തില്‍ റഫിയ എന്നു പേരുള്ള യുവതിയെ കസ്റ്റംസ് അറസ്റ്റ് ചെയ്തിരുന്നു. 595 ഗ്രാം സ്വര്‍ണമാണ് യുവതിയില്‍ നിന്ന് കസ്റ്റംസ് പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button