KeralaLatest NewsNews

കവിയുടെ പൂതന പരാമർശത്തിലെ ധാർഷ്ട്യം പൂർണമായും ഉപേക്ഷിച്ചിട്ടില്ല, ഷാനിമോള്‍ അടങ്ങി ഒതുങ്ങി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തണമെന്ന് വീണ്ടും ആഞ്ഞടിച്ച് സുധാകരൻ

അരൂര്‍: കവി കൂടിയായ മന്ത്രി ജി സുധാകരന്റെ പൂതന പരാമർശത്തിലെ ധാർഷ്ട്യം പൂർണമായും ഉപേക്ഷിച്ചിട്ടില്ല, ഷാനിമോള്‍ അടങ്ങി ഒതുങ്ങി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം നടത്തണമെന്ന് വീണ്ടും ആഞ്ഞടിച്ച് സുധാകരൻ രംഗത്തെത്തി.

അസംബന്ധത്തിനാണോ കേസെടുക്കുന്നത്. കെട്ടിവച്ച കാശ് അവര്‍ക്ക് കിട്ടാതിരിക്കണമെന്നാണോ ? ഇപ്പോള്‍ കെട്ടിവച്ച കാശുകിട്ടും. എന്നാല്‍ പൂതന പരാമര്‍ശത്തെപ്പറ്റി പറയുംതോറും വോട്ട് കുറഞ്ഞുകൊണ്ടിരിക്കും. മന്ത്രി പറഞ്ഞു. യു.ഡി.എഫ് സ്ഥാനാര്‍ഥി അരൂരിലെ കാര്യങ്ങളല്ല പറയുന്നത്. പൂച്ചയുടേയും പട്ടിയുടെയും പൂതനയുടെയും മറുതയുടെയും കാര്യമാണ് പറയുന്നത്. അതൊന്നും ഇവിടെ വിഷയമല്ല. ജയിലില്‍ പോകാന്‍ തയ്യാറാണെന്ന് പറയുന്നു. ജയിലില്‍ പോകാനാണോ വോട്ടുചോദിക്കുന്നത് ? അതിന് ഇവിടെ സ്വാതന്ത്ര്യ സമരം നടക്കുന്നോ ? അടിയന്തരാവസ്ഥയുണ്ടോ ? അതെല്ലാം അസംബന്ധമാണ്. സുധാകരൻ കൂട്ടിച്ചേർത്തു.

ഭാര്യയും അമ്മയും ഒഴികെയുള്ള എല്ലാ സ്ത്രീകളും എന്റെ സഹോദരിമാരാണ്. ഷാനിമോളും അങ്ങനെതന്നെ. അതൊന്നും ചര്‍ച്ചാ വിഷയമല്ലല്ലോ ? പോലീസ് മാങ്ങാത്തൊലി (പോലീസില്‍ പരാതി നല്‍കിയകാര്യം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍). തന്നോടല്ലേ മാപ്പ് പറയേണ്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button