ജിദ്ദ: ഹെറോയിന്‍ മയക്കുമരുന്ന് സൗദിയിലേക്ക് കടത്തുവാന്‍ ശ്രമിച്ച രണ്ട് പാക്കിസ്ഥാൻ സ്വദേശികളുടെ വധശിക്ഷ രാജകല്‍പ്പന അനുസരിച്ച് നടപ്പാക്കി. ജിദ്ദയില്‍ ആണ് ശിക്ഷ നടപ്പാക്കിയത്. കോടതികള്‍ ശിക്ഷ ശരിവെച്ചതിന്റെ അടിസ്ഥാനത്തില്‍ രാജകല്‍പ്പന അനുസരിച്ചാണ് വധശിക്ഷ നല്‍കിയത്.
മുഹമ്മദ് അക്ബര്‍ മുഹമ്മദ് റമളാന്‍, ഗുലാം ഖമര്‍ ഗുലാം ഹുസൈന്‍ എന്നീ പാക് വംശജര്‍ക്കാണ് ശിക്ഷ നടപ്പാക്കിയത്. നിരോധിത മയക്കുമരുന്നായ ഹെറോയിന്‍ സൗദിയിലേക്ക് കടത്തുവാന്‍ ശ്രമിക്കുന്നതിനിടയില്‍ ഇവര്‍ പിടിയിലാവുയായിരുന്നു. തിങ്കളാഴ്ച രാവിലെ വധശിക്ഷക്ക് വിധേയമാക്കിയ കാര്യം സൗദി ആഭ്യന്തര മന്ത്രാലയമാണ് അറിയിച്ചത്
കേസിൽ പ്രതികളെ ചോദ്യം ചെയ്യുകയും പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതിയില്‍ പ്രോസിക്യൂഷന്‍ കുറ്റപത്രം തയ്യാറാക്കുകയും ചെയ്തു. കോടതി വധശിക്ഷ വിധിക്കുകയും ചെയ്തു. പിന്നീട് കീഴ്കോടതിയുടെ വിധി അപ്പീല്‍ കോടതിയും സൂപ്രീം കോടതിയും ശരിവെക്കുകയും ശരീഅത്ത് നിയമപ്രകാരം നടപടികള്‍ പൂര്‍ത്തിയാക്കുവാന്‍ രാജകല്‍പന വരികയും ചെയ്ത സാഹചര്യത്തിലാണ് ജിദ്ദയില്‍ വെച്ച് പ്രതികളുടെ വധശിക്ഷ നടപ്പാക്കിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
Post Your Comments