തിരുവനന്തപുരം : ലാവ്‌ലിൻ കേസിൽ സിപിഎമ്മും ബിജെപിയും ഒത്തുകളിക്കുകയാണെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രസ്താവനക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻപിള്ള. ചെന്നിത്തലയുടെ പ്രസ്താവന പ്രതിപക്ഷ നേതാവിന്‍റെ പദവിക്ക് ചേർന്നതല്ലെന്നു അദ്ദേഹം വിമർശിച്ചു.
പ്രതിപക്ഷ നേതാവ് എന്ന സ്ഥാനം വഹിക്കുന്നയാൾ ഇത്രയ്ക്ക് തരംതാഴരുത്. തെരഞ്ഞെടുപ്പ് കാലത്തെല്ലാം എൽഡിഎഫും യുഡിഎഫും യോജിച്ചാണ് പ്രവർത്തിക്കുന്നത്. എല്ലാ മണ്ഡലങ്ങളിലും ഇരുകൂട്ടരും പരസ്പരം സഹായിക്കാറുണ്ടെന്നും, വട്ടിയൂർക്കാവിലെ എൻഡിഎ സ്ഥാനാർഥി എസ്.സുരേഷിനെ ദുർബല സ്ഥാനാർഥിയായി ചിത്രീകരിക്കുന്നത് ദുരുദ്ദേശപരമായിട്ടാണെന്നും ശ്രീധരൻപിള്ള പറഞ്ഞു.
Post Your Comments