കൂടത്തായി കൂട്ടക്കൊലക്കേസിലെ പ്രതി ജോളിക്കായി ഹാജരാവാൻ സമ്മതം പ്രകടിപ്പിച്ച് വിവാദ ക്രിമിനൽ അഭിഭാഷകൻ അഡ്വക്കേറ്റ് ബി എ ആളൂർ. ജോളിക്കായി തന്നെ ആരോ വിളിച്ചതായാണ് ആളൂരിന്റെ പക്ഷം. സൗമ്യ എന്ന പെൺകുട്ടിയെ ക്രൂരമായി കൊലപ്പെടുത്തിയ ഗോവിന്ദച്ചാമിയുടെ അഭിഭാഷകനായി രംഗപ്രവേശം ചെയ്തതോടെയാണ് ആളൂർ കുപ്രസിദ്ധനാകുന്നത്.
ജിഷ കൊലക്കേസിലെ പ്രതി അമീറുൽ ഇസ്ലാം, പൾസർ സുനി തുടങ്ങിയ ക്രിമിനലുകൾക്ക് വേണ്ടി ആളൂർ ഹാജരായിരുന്നു. ഇപ്പോൾ ജോളിയുടെ കേസ് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് കട്ടപ്പനയിൽ നിന്നും ദുബായിൽ നിന്നും തനിക്ക് കോളുകൾ വന്നതായാണ് ആളൂർ പറയുന്നത്. എത്ര പണം മുടക്കാനും തങ്ങൾ തയ്യാറാണെന്ന് വിളിച്ചവർ പറഞ്ഞതായും ആളൂർ പറയുന്നു.
Post Your Comments