2022 ഓടെ രാജ്യം പ്ലാസ്റ്റിക് രഹിതമാക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ആഹ്വാനം പിന്തുടരുന്ന അരുണാചല്‍ പ്രദേശിലെ കച്ചവടക്കാരെ പ്രശംസിച്ച് കേന്ദ്ര യുവജനകാര്യ കായികമന്ത്രി കിരണ്‍ റിജ്ജു. പ്ലാസ്റ്റികിന് പകരം ഇലയില്‍ മാംസവും മത്സ്യവും പൊതിഞ്ഞുനല്‍കുന്ന കച്ചവടക്കാരന്റെ വീഡിയോ ദൃശ്യം ട്വിറ്ററിലൂടെ പങ്കുവച്ചിരിക്കുകയാണ് കേന്ദ്രമന്ത്രി. ഒരിക്കല്‍ മാത്രം ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കില്‍ നിന്ന് 2022 ഓടെ രാജ്യത്തെ രക്ഷിക്കണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തിരുന്നു.
അല്‍ഖ്വയ്ദയുടെ ഇന്ത്യന്‍ തലവനും കൂട്ടാളികളും കൊല്ലപ്പെട്ടു
പ്ലാസ്റ്റിക് ലഭ്യമല്ലാതായാല്‍ അവ ഉപേക്ഷിച്ച് ആളുകള്‍ ഇലകള്‍ ഉപയോഗിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. ലെപ റാഡ ജില്ലയിലെ ടിര്‍ബിന്‍ എന്ന ഒറ്റപ്പെട്ട മേഖലയിലുള്ള കച്ചവടക്കാരനാണ് മത്സ്യവും മാംസവും പൊതിയാന്‍ ഇല ഉപയോഗിക്കുന്നത്. ഈ മാസം ആറിന് പുറത്തുവിട്ട വീഡിയോ ഇതിനകം വൈറലായിക്കഴിഞ്ഞു.
Post Your Comments