പൂനെ: പാര്‍ക്കിംഗ് സ്ഥലത്തിരുന്നു കൊണ്ടുള്ള മദ്യപാനം വിലക്കിയതിന് യുവാവ് വാഹങ്ങള്‍ തീയിട്ടു നശിപ്പിച്ചു. പൂനയിലെ വിഗ്‌നഹര്‍ത സൊസൈറ്റിക് സമീപം ഉള്ള പാര്‍ക്കിംഗ് സ്ഥലത്താണ് സംഭവം അരങ്ങേറിയത്. ഗോപാല്‍ ബന്ദോബ ഗവാലി (28) എന്ന യുവാവാണ് സംഭവത്തിനു പിന്നില്‍. പാര്‍ക്കിംഗ് സ്ഥലത്തിരുന്നു മദ്യപിക്കുമ്പോള്‍ അവിടെ ഇരുന്നു മദ്യപിക്കാന്‍ പറ്റില്ല എന്ന് മറ്റൊരാള്‍ വിലക്കിയതില്‍ പ്രകോപിതനായാണ് യുവാവ് പതിമൂന്നു വാഹനങ്ങള്‍ തീയിട്ടു നശിപ്പിച്ചത്. ഒരു ഓട്ടോറിക്ഷയും പന്ത്രണ്ട് ബൈക്കുകളുമാണ് ഇയാള്‍ നശിപ്പിച്ചത്.
പുലര്‍ച്ചെ രണ്ടു മണിയോടെ അസാധാരണ ശബ്ദം കേട്ട് പുറത്തു വന്നപ്പോളാണ് തന്റെ ഒരു വര്‍ഷം പോലും തികയാത്ത ബൈക്ക് ഉള്‍പ്പടെ കത്തിയമരുന്ന ദൃശ്യം കണ്ടതെന്ന് പ്രദേശവാസിയായ ഭാസ്‌കര്‍ കല്പ പറഞ്ഞു. അക്രമിയെ ദത്തവാഡി പോലീസ് അറസ്റ്റ് ചെയ്തു.
Post Your Comments