ദോഹ : ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ് കിരീടത്തിൽ മുത്തമിട്ട് അമേരിക്ക. 14 സ്വർണം ഉൾപ്പെടെ 29 മെഡലുകളുമായാണ് അമേരിക്ക കിരീടമണിഞ്ഞത്. അതേസമയം കെനിയ രണ്ടാം സ്ഥാനവും, ജമൈക്ക മൂന്നാം സ്ഥാനവും സ്വന്തമാക്കി. ഏഷ്യൻ പ്രതീക്ഷയായിരുന്ന ചൈന നാലാം സ്ഥാനത്താണ് എത്തിയത്. ഇത്തവണയും ഇന്ത്യയ്ക്ക് മെഡൽ പട്ടികയിൽ ഇടംനേടാനായില്ല. 2003ല്‍ അഞ്ജു ബോബി ജോര്‍ജ് ലോംഗ്ജംപിൽ നേടിയ വെങ്കലമൊഴിച്ച് രണ്ടാമതൊരു മെഡല്‍ നേടാന്‍ തുടര്‍ച്ചയായ എട്ടാം മീറ്റിലും ഇന്ത്യയ്ക്ക് കഴിഞ്ഞില്ല.
അമേരിക്ക- സ്വർണം-14, വെള്ളി-11, വെങ്കലം-04
കെനിയ- സ്വർണം-05, വെള്ളി-02, വെങ്കലം-04
ജമൈക്ക- സ്വർണം-03, വെള്ളി-05, വെങ്കലം-03
ചൈന- സ്വർണം-03, വെള്ളി-03, വെങ്കലം-03
Post Your Comments