വയനാട്: ഷോക്കേറ്റ് അമ്മയ്ക്കും മകനും ദാരുണാന്ത്യം. വയനാട് പുൽപ്പള്ളി വണ്ടിക്കടവിൽ, പുതുക്കുളത്ത് ഷൈലജ (55), അജിത്ത് (35) എന്നിവരാണ് മരിച്ചത്. വീടിന് സമീപത്തെ വാഴത്തോട്ടത്തിൽ വെച്ചാണ് സംഭവമെന്നാണ് സൂചന. മൃതദേഹങ്ങള്‍ പുൽപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്നു. പോസ്റ്റ്‍മോർട്ടം അടക്കമുള്ള നിയമനപടികള്‍ക്ക് ശേഷം മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
Post Your Comments