KeralaLatest NewsNews

വ്യാജ മദ്യ ദുരന്ത കേസില്‍ കടകംപള്ളി പണം കൈപ്പറ്റി; മാധ്യമപ്രവര്‍ത്തകന്റെ ഫേസ്ബുക്ക് കുറിപ്പ്

വ്യാജ മദ്യ ദുരന്ത കേസ് പ്രതി മണിച്ചന്റെ പറ്റു ബുക്കില്‍ കടകംപള്ളി സുരേന്ദ്രന്റെ പേരുണ്ടായിരുന്നു എന്ന് ആരോപിച്ചാണ് മാധ്യമ പ്രവര്‍ത്തകന്റെ ഫേസ്ബുക്ക് കുറിപ്പ്. കാശു വാങ്ങിയെന്നാണ് കടകംപള്ളി പറഞ്ഞത്. പക്ഷെ എല്ലാ നേതാക്കന്മാരും വെവ്വേറെ കാശു വാങ്ങിയത് എന്തിനാണെന്നു മനസിലാകുമെന്ന് പി.വി മോഹന്‍കുമാര്‍ അധ്യക്ഷനായ കമ്മീഷന്റെ വാദത്തെ പിന്‍പറ്റിയാണ് കുറിപ്പ്. സി.പി.എം നേതാക്കളായ കടകംപള്ളി സുരേന്ദ്രന്‍, സത്യനേശന്‍, കോലിയക്കോട് കൃഷ്ണന്‍ നായര്‍ തുടങ്ങിയവരാണ് കമ്മീഷന് സത്യവാങ്മൂലം നല്‍കിയിരുന്നത്.

ഇതില്‍ സത്യനേശനെ പാര്‍ട്ടി പുറത്താക്കുകയും കടകംപള്ളിയെ സംരക്ഷിക്കുകയും ചെയ്തിരുന്നെന്ന് കുറിപ്പില്‍ പറയുന്നു. കള്ളാവാറ്റുകാരുടെ മാസപ്പടി ഡയറിയില്‍ തന്റെ പേര് കാണില്ലെന്ന കടകംപള്ളിയുടെ വാദത്തെ കുമ്മനം രാജശേഖരന്‍ പരിഹസിച്ചിരുന്നു. താന്‍ കുറ്റം ചെയ്തിട്ടില്ലെന്നും തെളിഞ്ഞതാണെന്നും കടകംപള്ളി പറഞ്ഞിരുന്നു. കല്ല് വാതുക്കല്‍ മദ്യ ദുരന്തത്തില്‍ 32 പേര്‍ കൊല്ലപ്പെടുകയും നിരവധിപേര്‍ക്ക് കാഴ്ച നഷ്ടപ്പെടുകയും ചെയ്തിരുന്നു. മണിച്ചന്‍, ഭാര്യ ഉഷ, ഹയറുന്നിസ, സഹോദരന്മാരായ കൊച്ചനി, വിനോദ് എന്നിവരായിരുന്നു കേസിലെ പ്രതികള്‍.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

മണിച്ചന്റെ കയ്യില്‍ നിന്ന് കാശു വാങ്ങി പക്ഷേ പാര്‍ട്ടിക്ക് വേണ്ടിയാണെന്ന് കടകമ്ബള്ളി ; പാര്‍ട്ടിക്ക് വേണ്ടി സത്യനേശനും കാശു വാങ്ങി.. എല്ലാരും വെവ്വേറെ കാശു വാങ്ങുന്നത് എന്തിനാണെന്ന് നന്നായി മനസ്സിലാകുമെന്ന് വിഷമദ്യ ദുരന്തം അന്വേഷിച്ച വിപി മോഹന്‍ കുമാര്‍ കമ്മീഷന്‍ .

മണിച്ചന്റെ കയ്യില്‍ നിന്ന് കാശു വാങ്ങിയെന്ന് ആരോപിക്കപ്പെട്ട രാഷ്ട്രീയ നേതാക്കളില്‍ നിന്ന് കമ്മീഷന്‍ സത്യ വാങ്മൂലം വാങ്ങി.

ആ രാഷ്ട്രീയ നേതാക്കള്‍

ഭാര്‍ഗവി തങ്കപ്പന്‍
കടകമ്ബള്ളി സുരേന്ദ്രന്‍
സത്യനേശന്‍
പേരൂര്‍ക്കട സദാശിവന്‍
എം.ഐ ഷാനവാസ്
കോലിയക്കോട് കൃഷ്ണന്‍ നായര്‍
മുണ്ടക്കല്‍ ശ്രീധരന്‍
വി.എസ് അജിത് കുമാര്‍

എന്നിവരായിരുന്നു.

കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍

പേരൂര്‍ക്കട സദാശിവന്‍
എം.ഐ ഷാനവാസ്
കോലിയക്കോട് കൃഷ്ണന്‍ നായര്‍
മുണ്ടക്കല്‍ ശ്രീധരന്‍
വി.എസ് അജിത് കുമാര്‍

എന്നിവര്‍ക്കെതിരെ തുടര്‍ നടപടി ഒഴിവാക്കുന്നുവെന്നും വ്യക്തമാക്കിയിട്ടുണ്ട്.

മൂന്നു പേര്‍ക്കെതിരെ മാത്രമാണ് ശക്തമായ ആരോപണം ഉണ്ടായത് . ഇതില്‍ ഭാര്‍ഗവി തങ്കപ്പനെ സിപിഐ പുറത്താക്കി. സത്യനേശനെ സിപിഎം പുറത്താക്കി . സത്യനേശന്‍ വ്യക്തിപരമായ ആവശ്യത്തിനു കാശു വാങ്ങിയെന്ന് സിപിഎമ്മിന്റെ അന്വേഷണ കമ്മീഷന്‍ ആയ എം.വിജയകുമാര്‍ മോഹന്‍ കുമാര്‍ കമ്മീഷന്റെ മുന്നില്‍ സമ്മതിച്ചിട്ടുണ്ട്.

കടകം പള്ളി സുരേന്ദ്രന്‍ പാര്‍ട്ടിക്കു വേണ്ടിയാണ് കാശു വാങ്ങിയതെന്നൊക്കെ പറഞ്ഞ് പാര്‍ട്ടി രക്ഷപ്പെടുത്തി .

എന്തായാലും മണിച്ചന്റെ പറ്റു ബുക്കില്‍ കടകമ്ബള്ളിയുടെ പേരുണ്ടായിരുന്നു . മൂന്നരത്തരം

വിജിലന്‍സ് അന്വേഷണവും അതിന്റെ നടപടിയുമൊക്കെ നമ്മള്‍ക്കറിയാത്തതല്ലല്ലോ ..

കുറ്റവിമുക്തനാക്കി പോലും .. പ്ഫ്ഫ്ഫ്ഫ്ഫ് !

https://www.facebook.com/vayujith/posts/2671664909565076

shortlink

Related Articles

Post Your Comments

Related Articles


Back to top button