തിരുവനന്തപുരം : ഗുരുതര ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തന്റേതടക്കമുള്ള പ്രതിപക്ഷ നേതാക്കളുടെ ഫോൺ ചോർത്തുന്നുവെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കഴിഞ്ഞ മൂന്ന് നാല് ദിവസമായി തന്റെയും നേതാക്കളുടെയും ഫോണ് ചോർത്തുന്നുണ്ട്. ഇത് സർക്കാർ നിർദ്ദേശപ്രകാരമാണോയെന്ന് വ്യക്തമാക്കണമെന്നും ചെന്നിത്തല പറഞ്ഞു. നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ശബരിമല വിഷയം ഒളിച്ചുവയ്ക്കാൻ സർക്കാരിനു സാധിക്കില്ല. വിശ്വാസികളുടെ താൽപര്യത്തിനൊപ്പം യുഡിഎഫ് ഉണ്ടാകുമെന്നും, കുടത്തായിയിലെ കൊലപാതകങ്ങളിൽ സിപിഎം ബന്ധം പുറത്തുവന്നത് അത്ഭുതപ്പെടുത്തുന്നതായും ചെന്നിത്തല പറഞ്ഞു.
Post Your Comments