പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ രാജ്യത്ത് പ്രക്ഷോപത്തിന് ഒരുങ്ങി പ്രതിപക്ഷപാര്‍ട്ടികളും സൈന്യവും ഇതിന്റെ ഭാഗമായി രാജ്യവ്യാപകമായി പ്രക്ഷോപത്തിന് കളമൊരുങ്ങി കഴിഞ്ഞു. ഇമ്രാന്‍ഖാന്റെ ഭരണത്തിന് എതിരെ മുമ്പും പ്രതിഷേധപ്രകടനങ്ങള്‍ രാജ്യത്ത് ഉണ്ടായിരുന്നു. കാശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞ ഇന്ത്യന്‍ നടപടിയില്‍ ലോകരാജ്യങ്ങള്‍ ഒന്നാകെ അംഗീകരിച്ചപ്പോള്‍ അന്ന് ആ നടപടിയേ എതിര്‍ത്ത പാക്കിസ്ഥാനെ അനുകൂലിക്കുന്ന തലത്തിലേക്ക് ചൈനമാത്രമായിരുന്നുവന്നത് . ഇതിനെല്ലാം പുറമെ ഭീകരവാദത്തെ പ്രാത്സാഹിപ്പിക്കുന്ന രാജ്യം എന്ന പേരുദോഷവും പാക്കിസ്ഥാനെ വിടാതെ പിന്തുടര്‍ന്നു.
ലോകരാജ്യങ്ങള്‍ എല്ലാം തന്നെ ഇതിനെതിരെ രംഗത്ത് വരുകയും ചെയ്തു. യുഎസ് ഉച്ചക്കോടിയില്‍ ഇമ്രാന്‍ ഖാന്‍ തന്റെ തന്റെ കഴിവില്ലായ്മ തുറന്ന് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ആരോപണങ്ങളുടെ കുമ്പാരത്തില്‍ തളര്‍ന്നുവീണ ഇമ്രാനെയാണ് പിന്നീട് നാം കണ്ടത് .ഇതിനെല്ലാം ഉപരിയായി ഇപ്പോള്‍ സ്വന്തം രാജ്യത്തും രക്ഷയില്ലാത്ത അവസ്ഥയാണ് ഇമ്രാന്‍ഖാന് ഉള്ളത്. ഇത്തവണ സ്വന്തം സൈന്യം പോലും അദ്ദേഹത്തിന് എതിരെ പടയൊരുക്കം തുടങ്ങിയിരിക്കുകയാണ്. ജെ.യു.ഐഎഫ് നേതാവ് ഫസലുര്‍ റഹ് മാന്‍, ഇമ്രാന്‍ ഖാന്‍ സര്‍ക്കാറിനെതിരേ ഒക്ടോബര്‍ 27 ന് രാജ്യവ്യാപകമായി സ്വാതന്ത്രറാലി പ്രഖ്യാപിച്ചു.
റാലി ഇമ്രാന്‍ഖാന്‍ സര്‍ക്കാരിനെതിരേയുള്ള യുദ്ധപ്രഖ്യാപനമാന്നെന്നാണ് റഹ് മാന്‍ പറയുന്നത്. രാജ്യംമുഴുവന്‍ യുദ്ധഭൂമിയാക്കിയുള്ള പ്രക്ഷോഭം സര്‍ക്കാര്‍ വീണാലേ അടങ്ങുവെന്ന് അദ്ദേഹം പറഞ്ഞു. ഇതിനായി മറ്റു പ്രതിപക്ഷപാര്‍ട്ടികളായ പാകിസ്താന്‍ പീപ്പിള്‍ പാര്‍ട്ടി ,പാകിസ്താന്‍ മുസ്ലിംലീഗ് നവാസ്, എന്നിവയുടെ പിന്തുണ തേടുകയും ഇത് കൂടാതെ മദ്രസാ വിദ്യാര്‍ത്ഥികളടക്കം എല്ലാവിഭാഗം ജനങ്ങളെയും പ്രക്ഷോപത്തില്‍ അണിനിരത്തി രാജ്യവ്യാപകമായി പ്രതീഷേധം പാക്കിസ്ഥാനില്‍ ഒരുങ്ങുകയാണ്.
ഇപ്പോള്‍ ഇമ്രാന്‍ഖാന് വലിയ തിരിച്ചടിയായിരിക്കുന്നത് സൈനിക നടപടിയാണ്. ശക്തരായ എതിരാളികളായിരുന്ന പി.പി.പി യെയും പി.എം .എല്‍.എന്നിനെയും തോല്‍പ്പിച്ച് ഇമ്രാന്‍ ഖാന്റെ പി.ടിഐ അധികാരത്തില്‍ ഏറിയത് സൈന്യത്തിന്റെ പൂര്‍ണ പിന്തുണയോടെ ആയിരുന്നു. എന്നാല്‍ സൈന്യം ഇപ്പോള്‍ കൂറുമാറുന്നതിന്റെ സൂചന നല്‍കിയതാണ് ഇമ്രാന്‍ഖാന്‍ നേരിടുന്ന ഭീഷണി. ഇമ്രാന്‍ ഖാന്റെ വിശ്വസ്തനും സൈനികമേധാനിയുമായ ഖമര്‍ ജാവേദ് ബജ് വ രാജ്യത്തെ വ്യവസായികളുമായി നടത്തിയ കൂടിക്കാഴ്ചയാണ് അട്ടിമറി സാധ്യതയിലേക്ക് വിരള്‍ ചൂണ്ടിയിരിക്കുന്നത്.
എന്നാല്‍ രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ആഭ്യന്തരസുരക്ഷ വര്‍ധിപ്പിക്കേണ്ടതിന്റെ പ്രധാന്യമാണ് ദേശീയ വികസനകൗണ്‍സില്‍ അംഗംകൂടിയായ സൈനികമേധാവി കൂടിക്കാഴ്ചയില്‍ പറഞ്ഞത് എന്നാണ് പറയുന്നത്. രാജ്യത്തിന്റെ സാമ്പത്തികരംഗത്തില്‍ കേന്ദ്രീകരിക്കാതെ കാശ്മീര്‍ വിഷയത്തില്‍ മാത്രം കേന്ദ്രീകരിക്കുന്നതിലാണ് സൈന്യവും പ്രതിപക്ഷവും തെറ്റിനില്‍ക്കുന്നതിന്റെ കാരണം. രാജ്യത്തിന്റെ യുവാക്കളുടെയും സാധാരണക്കാരുടെയും പ്രതീക്ഷയ്ക്കൊത്തുയരാന്‍ സര്‍ക്കാറിന് ആകുന്നില്ലെന്നും കുടാതെ ഒരുവര്‍ഷത്തിന് ഇടയില്‍ ദാരിദ്രവും തൊഴിലില്ലായ്മയും രാജ്യത്ത് വര്‍ധിക്കുകയും ചെയ്തും.
എന്നാല്‍ ഇമ്രാഖാന്‍ ഇതിനെതിരെ പ്രതികരിക്കുന്നത് ഇങ്ങനെയാണ് ആസാദിമാര്‍ച്ചിനെക്കുറിച്ച് ആശങ്കവേണ്ടെന്നും സര്‍ക്കാരിനെതിരേ പ്രതിപക്ഷപാര്‍ട്ടികളെ കൂട്ടുപിടിച്ച് മതത്തെ ദുരുപയോഗം ചെയ്തുള്ള നീക്കങ്ങള്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments