KeralaLatest NewsNews

വീഞ്ഞിനേക്കാൾ ലഹരിയായിരുന്നു ഷാജുവിന്‌ ജോളിയോട്, അധ്യാപകന്റെ പ്രണയം പറഞ്ഞറിയിക്കാൻ പറ്റാത്തത്; ഷാജുവിന്റെ വശ്യ സുന്ദരിയുടെ പുതിയ ചിത്രങ്ങൾ പുറത്ത്

ജോളിയുടെ വശ്യ സൗന്ദര്യത്തിന് മുമ്പിൽ ഷാജു തന്റെ ആദ്യ ഭാര്യയേയും, കുഞ്ഞിനേയും കൊലപ്പെടുത്താൻ തീരുമാനിച്ചു

തിരുവനന്തപുരം: കൂടത്തായി കൊലപാതക കേസിലെ പ്രതി ജോളിയോട് രണ്ടാം ഭർത്താവും കസ്റ്റഡിയിലുള്ള അധ്യാപകനുമായ ഷാജുവിന്‌ പറഞ്ഞറിയിക്കാൻ പറ്റാത്ത പ്രണയമായിരുന്നെന്ന് അന്വേഷണ സംഘത്തോട് വെളിപ്പെടുത്തി. ജോളിയുടെ വശ്യ സൗന്ദര്യത്തിന് മുമ്പിൽ ഷാജു തന്റെ ആദ്യ ഭാര്യയേയും, കുഞ്ഞിനേയും കൊലപ്പെടുത്താൻ തീരുമാനിച്ചു. ജോളിയോടുള്ള ലഹരി വീഞ്ഞിനേക്കാൾ വീര്യം കൂടിയതായിരുന്നു. ഷാജു വ്യക്തമാക്കി. അതേസമയം ജോളിയുടെ പുതിയ ചിത്രങ്ങൾ പുറത്തുവന്നു.

ഭാര്യയെയും മകളെയും ഒഴിവാക്കാന്‍ തീരുമാനിച്ചത് ജോളിയെ സ്വന്തമാക്കുന്നതിന് വേണ്ടിയായിരുന്നു. ഷാജുവിന്റെ മകന്റെ ആദ്യ കുര്‍ബാന ദിവസമാണ് മകള്‍ ഛര്‍ദിച്ച്‌ മരിച്ചത്. 2016ല്‍ ജോളിക്കൊപ്പം ദന്താശുപത്രിയില്‍ ഇരിക്കുമ്പോള്‍ സിലിയും കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു. കുടിവെള്ളത്തില്‍ സയനൈഡ് കലര്‍ത്തിയാണ് ജോളി കൊല നടത്തിയത്. ഈ സമയം ഷാജു തൊട്ടടുത്ത മുറിയിലുണ്ടായിരുന്നു.എല്ലാം താന്‍ അറിഞ്ഞുതന്നെയാണെന്ന് ഷാജു ഇന്ന് ഏറ്റുപറഞ്ഞു.

എന്നാൽ, ഷാജുവിനെ കുടുക്കിയത് അതിബുദ്ധിയാണെന്ന് റോയിയുടെ സഹോദരി റെഞ്ചി പറഞ്ഞു. ഇയാളുടെ പങ്കിനെ കുറിച്ച്‌ നേരത്തെ സംശയമുണ്ടായിരുന്നുവെന്നും റെഞ്ചി പറഞ്ഞു. ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ സത്യം പുറത്തുവരുമെന്നും അവര്‍ പറഞ്ഞു. അതേസമയം ജോളിയെ അറസ്റ്റ് ചെയ്ത ശേഷം സാധനങ്ങള്‍ എടുക്കാന്‍ ഷാജു എത്തിയപ്പോള്‍, അദ്ദേഹത്തിന്റെ ഉള്ളില്‍ ഭയം ഉണ്ടായിരുന്നുവെന്ന് തനിക്ക് മനസ്സിലായെന്നും റെഞ്ചി പറഞ്ഞു. ജോളിയുടെയും ഷാജുവിന്റെയും കല്യാണത്തെ കുറിച്ച്‌ നേരത്തെ തന്നെ സംശയമുണ്ടായിരുന്നുവെന്നും റെഞ്ചി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button