Latest NewsKeralaNews

കൂടത്തായി കൊലപാതകം; ജോളിക്കെതിരെ നിര്‍ണായക വെളിപ്പെടുത്തലുമായി ഷാജു

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലപാതകക്കേസില്‍ അറസ്റ്റിലായ മുഖ്യ പ്രതി ജോളിക്കെതിരെ നിര്‍ണായക വെളിപ്പെടുത്തലുമായി ഭര്‍ത്താവ് ഷാജു. ഭാര്യ സിലിയെയും മകളെയും ഉള്‍പ്പെടെ കൊന്നത് ജോളിയാണെന്ന് അറിയാമായിരുന്നെന്നും കൊലപാകത വിവരം പുറത്ത് പറയാതിരുന്നത് ഭയം കൊണ്ടാണെന്നും ഷാജു വെളിപ്പെടുത്തി. ജോളി തന്നെയും അപായപ്പെടുത്തുമെന്ന് ഭയന്നിരുന്നുവെന്നും ഷാജു മൊഴി നല്‍കി.

ഷാജുവിനെ കസ്റ്റഡിയിലെടുത്ത ശേഷം വടകര റൂറല്‍ എസ്പി ഓഫീസില്‍ എത്തിച്ചിരിക്കുകയാണ്. ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിന് ശേഷമായിരുന്നു നടപടി. പയ്യോളി ക്രൈംബ്രാഞ്ച് ഓഫീസില്‍ ഒന്നരമണിക്കൂറോളം ഷാജുവിനെ ചോദ്യം ചെയ്തിരുന്നു. ഇതില്‍ നിന്നാണ് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. ഇന്ന് തന്നെ ഷാജുവിന്റെ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് സൂചന.

ഭാര്യയുടെയും മകളുടെയും കൊലപാതകത്തെക്കുറിച്ച് ഷാജുവിന് അറിയാമായിരുന്നു എന്ന ജോളിയുടെ നിര്‍ണായക വെളിപ്പെടുത്തലിന് പിന്നാലെയാണ് ക്രെംബ്രാഞ്ച് ഷാജുവിനെ വീണ്ടും ചോദ്യം ചെയ്തത്. ഷാജുവിനെ അന്വേഷണസംഘം വിളിച്ചുവരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍. ഏതാനും ദിവസങ്ങളായി ക്രൈംബ്രാഞ്ചിന്റെ കൃത്യമായ നിരീക്ഷണത്തിലായിരുന്നു ഷാജു. ഷാജുവിന്റെ ആദ്യഭാര്യയായ സിലിയും രണ്ട് വയസുകാരിയായ മകള്‍ ആല്‍ഫിനും കൊല്ലപ്പെട്ടതാണെന്ന വിവരം താന്‍ ഷാജുവിനെ അറിയിച്ചിരുന്നെന്ന് ജോളി പറഞ്ഞിരുന്നു.അവള്‍ (സിലി) മരിക്കേണ്ടവള്‍ തന്നെയെന്നായിരുന്നു എന്നായിരുന്നു ഷാജുവിന്റെ പ്രതികരണമെന്നും തനിക്ക് ദുഃഖമില്ലെന്നും ഇത് ആരും അറിയരുതെന്ന് ഷാജു പറഞ്ഞെന്നും ജോളി മൊഴി നല്‍കിയെന്നുമാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button