![bjp](/wp-content/uploads/2019/10/bjp-1.jpg)
ന്യൂഡല്‍ഹി: ആര്‍എസ്എസിന്റെ സംഘടനാ ശക്തിക്കും ബിജെപിയുടെ വളര്‍ച്ചയ്ക്കും ഒപ്പം പിടിച്ചു നില്ക്കാന് കഴിയാതെ വന്നതോടെ ദേശീയത പഠിക്കാനൊരുങ്ങി കോണ്‍ഗ്രസ് നേതാക്കള്‍. ബിജെപിയെ നേരിടാന്‍ മറ്റൊരു മാര്‍ഗ്ഗവുമില്ലാതായതോടെ കോണ്‍ഗ്രസ് നേതാക്കന്മാര്ക്കും ,പ്രവര്‍ത്തകര്‍ക്കും ദേശീയത പഠിക്കാന്‍ പഠന ക്ലാസുകള്‍ നടത്താനാണ് തീരുമാനം. ഇതിനായി ദേശീയതയെക്കുറിച്ചുള്ള പരിശീലന ക്ലാസുകള്‍ ദേശീയ, സംസ്ഥാന, ജില്ലാ, ബ്ലോക്ക് തലങ്ങളില്‍ നടത്താനാണ് തീരുമാനം .
സെപ്റ്റംബറില്‍ ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്മാരുടെ യോഗത്തിലാണ് കോണ്‍ഗ്രസ് നേതൃത്വം ഇത്തരത്തിലൊരു തീരുമാനം എടുത്തത്. പാര്‍ട്ടിയുടെ ചരിത്രം അടക്കമുള്ള കാര്യങ്ങള്‍ കോണ്‍ഗ്രസില്‍ ചേരുന്ന പുതുതലമുറയ്ക്കായി പഠിപ്പിക്കും. ഇന്ദിരാ ഗാന്ധിയടക്കമുള്ള കോണ്‍ഗ്രസ് പ്രധാനമന്ത്രിമാരുടെ ചരിത്രം പോലും യുവനേതാക്കള്‍ക്ക് പഠിപ്പിച്ച് നല്‍കേണ്ട അവസ്ഥയാണിപ്പോള്‍ കോണ്‍ഗ്രസിനുള്ളത്.
താഴെത്തട്ടിലുള്ള പ്രവര്‍ത്തകരുമായി ആശയവിനിമയം നടത്തേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും പാര്‍ട്ടി പ്രവര്‍ത്തകരെ ബോധ്യപ്പെടുത്തും. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലെ വന്‍ തോല്‍വിക്ക് ശേഷം നിരാശരായ പ്രവര്‍ത്തകരുടെ മനോവീര്യം ഈ പരിശീലന ക്ലാസുകള്‍ വഴി വര്ദ്ധിപ്പാന് കഴിയുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. നഷ്ടപ്പെട്ട രാഷ്ട്രീയ അടിത്തറ വീണ്ടെടുക്കുന്നതിനും, പ്രത്യയശാസ്ത്രത്തെ പുനരുജ്ജീവിപ്പിക്കാനും, മുന്‍കാല നേട്ടങ്ങള്‍ ഉയര്‍ത്തിക്കാട്ടാനും ഇതിലൂടെ കഴിയുമെന്നാണ് നേതൃത്വത്തിന്റെ വിശ്വാസം.
Post Your Comments