Latest NewsNewsIndia

വാലിയിൽ താരമായി താമര, കാശ്മീരിൽ ഇനി ഭാരതീയ ജനതാ പാർട്ടിയുടെ മുഖ്യമന്ത്രി ഭരണം കയ്യാളും;-രവീന്ദര്‍ റെയ്‌ന

ശ്രീനഗര്‍: കാശ്മീരിൽ ഇനി ഭാരതീയ ജനതാ പാർട്ടിയുടെ മുഖ്യമന്ത്രി ഭരണം കയ്യാളുമെന്ന് കശ്മീരിലെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രവീന്ദര്‍ റെയ്‌ന. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതോടെ കശ്മീരിലെ സ്ഥിതിഗതികള്‍ ആകെ മാറിയിരിക്കുകയാണ്. വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തിലെത്തുമെന്നും, തനിക്ക് അക്കാര്യത്തില്‍ തികഞ്ഞ ആത്മവിശ്വാസം ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു സ്വകാര്യ മാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് റെയ്‌ന ഇക്കാര്യം വ്യക്തമാക്കിയത്.

കശ്മീര്‍ ജനതയ്ക്ക് സൗജന്യമായാണ് ഇന്ന് ഇന്റര്‍നെറ്റ് ലഭിക്കുന്നത്. കൂടാതെ പ്രദേശത്തെ ലാന്റ് ലൈന്‍ സേവനങ്ങളും പുനസ്ഥാപിച്ചിട്ടുണ്ട്. ചിലര്‍ കശ്മീരിനെ കുറിച്ച് തെറ്റിദ്ധാരണയുണ്ടാക്കുന്ന സന്ദേശങ്ങളാണ് പരത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞതിനെ തുടര്‍ന്ന് കശ്മീരിലെ ആശയവിനിമയ സംവിധാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയത് ആളുകളുടെ സുരക്ഷയെ കരുതിയാണ്.

പ്രത്യേക പദവി റദ്ദാക്കിയതിലൂടെ ഇന്ത്യയെ തകര്‍ക്കാനുള്ള പാകിസ്ഥാന്റെ ഗൂഢ ശ്രമമാണ് തകര്‍ന്നിരിക്കുന്നതെന്നും റെയ്‌ന പറഞ്ഞു. കശ്മീരിലെ യുവതലമുറയെ നശിപ്പിക്കാനാണ് പാകിസ്ഥാന്റെ ശ്രമം. യുവാക്കളുടെ മനസ്സില്‍ വിഷം കുത്തിവെച്ച് കശ്മീരിനെ മുഴുവനായി തകര്‍ക്കണമെന്നാണ് പാകിസ്ഥാന്റെ ലക്ഷ്യം. ഇത്രനാള്‍ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്കായി പാകിസ്ഥാന്‍ കശ്മീരിനെ ദുരുപയോഗം ചെയ്യുകയായിരുന്നു. റെയ്‌ന കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button