ജയ്പൂര്‍•രാജസ്ഥാനിലെ സവായ് മധോപൂർ ജില്ലയിൽ തിങ്കളാഴ്ച നടന്ന കടുവ ആക്രമണത്തിൽ 12 വയസുകാരൻ കൊല്ലപ്പെട്ടു.
ദംഗർവാഡ ഗ്രാമത്തില്‍, നീരജ് എന്ന കുട്ടി അമ്മയ്ക്കൊപ്പം വയലിൽ പണിയെടുക്കുമ്പോഴാണ് സംഭവം. ആക്രമണത്തിൽ കുട്ടി സംഭവസ്ഥലത്ത് വെച്ച് തന്നെ കൊല്ലപ്പെട്ടുവെന്ന് എസ്എച്ച്ഒ റാവജാന ദുൻഗർ പോലീസ് സ്റ്റേഷൻ വിനോദ് കുമാർ പറഞ്ഞു.
പാടങ്ങൾ വനമേഖലയിൽ വരില്ലെന്നും കഴിഞ്ഞ കുറച്ചു നാളുകളായി കടുവയുടെ സാന്നിധ്യം ഈ പ്രദേശത്ത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തെത്തുടർന്ന് ഗ്രാമവാസികൾ കുട്ടിയുടെ മൃതദേഹവുമായി സംഭവസ്ഥലത്ത് കുത്തിയിരിപ്പ് സമരം നടത്തി .
ഗ്രാമീണരുമായി ചർച്ച നടത്താൻ ജില്ലാ ഭരണാധികാരികൾ സ്ഥലത്തെത്തുമെന്നും യോഗത്തിന് ശേഷം പോസ്റ്റ്മോർട്ടം നടത്തുമെന്നും എസ്എച്ച്ഒ അറിയിച്ചു.
Post Your Comments