ബാങ്കോക്ക്: വെള്ളച്ചാട്ടത്തില്‍ നിന്ന് പരസ്പരം രക്ഷിക്കുന്നതിനിടെ ആറ് ആനകള്‍ ചെരിഞ്ഞു. മനുഷ്യ സ്നേഹത്തിനേക്കാള്‍ വിലയുള്ളതാണ് മൃഗളുടെ സ്നേഹം എന്ന് തെളിയിച്ചാണ് ഈ ആനകള്‍ മരണത്തിന് കീഴടങ്ങിയത്. രക്ഷാപ്രവര്‍ത്തനത്തിനിടെയാണ് കാട്ടാനകള്‍ ചെരിഞ്ഞത്. തായിലാന്റിലെ ഗാവോയായി ദേശീയോദ്യാനത്തിലാണ് ദാരുണ സംഭവം.
വെള്ളച്ചാട്ടത്തില്‍ പെട്ട കുട്ടിയാനയെ രക്ഷിക്കുന്നതിനിടെയാണ് അപകടമുണ്ടായിരിക്കുന്നത്. കഠിനമായ ഒഴുക്കില്‍പ്പെട്ടാണ് ആനകള്‍ക്ക് മരണം സംഭവിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. വെള്ളച്ചാട്ടത്തിലേക്ക് തെന്നിവീണ മൂന്ന് വയസുള്ള കുട്ടിയാനയെ രക്ഷിക്കുകയിരുന്നു മറ്റു ആനകള്‍. മരച്ചില്ലകള്‍ ഉപയോഗിച്ച് വെള്ളച്ചാട്ടത്തിന് പ്രതിരോധം ഉണ്ടാകാന്‍ ശ്രമിച്ചെങ്കിലും വിഫലമാവുകയായിരുന്നു.
ഒഴുക്കില്‍പ്പെട്ട രണ്ടു ആനകളെ അധികൃതര്‍ക്ക് കരയ്ക്കെത്തിക്കാന്‍ കഴിഞ്ഞു.
നഗോണ്‍ പ്രവിശ്യയിലെ ഹിയോ നറോക്ക് വെള്ളച്ചാട്ടത്തില്‍ ശനിയാഴ്ചയാണ് സംഭവം. രാജ്യത്തിലെ ഏറ്റവും ഉയരമേറിയ വെള്ളച്ചാട്ടമാണിത്. വര്‍ഷങ്ങള്‍ക്കു മുന്‍പ് സമാന സംഭവം ഉണ്ടായത് ലോകശ്രദ്ധയാകര്‍ഷിച്ചിരുന്നു. തായ്ലന്ഡില് ഏഴായിരത്തോളം ഏഷ്യന്‍ ആനകള്‍ ഉള്ളതായാണ് കണക്ക്. മുന്നോറോളം കാട്ടാനകളാണ് ഈ ഉദ്യാനത്തില്‍ പാര്‍ക്കുന്നത്.
Post Your Comments