പറ്റ്ന: മഴ തകർത്തെറിഞ്ഞ ബീഹാർ ഇന്ന് ആർ എസ് എസ് മനുഷ്യസ്നേഹികളുടെ സ്നേഹസ്പർശത്തിന്റെ തണലിൽ ആണ്. മറ്റൊരു സംഘടനയ്ക്കും അവകാശപ്പെടാൻ കഴിയാത്ത ദൗത്യം ആർ എസ് എസ് ഏറ്റെടുത്തു. സേവാ ഭാരതി, ഗംഗ സമാഗ്ര, വനവാസി കല്യാൺ ആശ്രമം, ബജ്രംഗ്ദൾ, അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്ത്, വിശ്വ ഹിന്ദു പരിഷത്ത് തുടങ്ങി ആറു സംഘടനകളിൽ നിന്നായി 11,000 പ്രവർത്തകരാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ എന്തിനും തയ്യാറായുള്ളത് . ഇവരെ ഏകോപിക്കാൻ ആർ എസ് എസിന്റെ മുതിർന്ന നേതാക്കളും ഉണ്ട്.
സർക്കാർ സംവിധാനങ്ങൾ പോലും എത്തിച്ചേരാതിരുന്ന വിദൂര ഗ്രാമങ്ങളിലുള്ളവരെ പോലും കൈപിടിച്ച് ജീവിതത്തിലേക്ക് കൊണ്ടുവന്നത് ഈ ആർ എസ് എസ് പ്രവർത്തകരാണ്. വാടകയ്ക്കെടുത്ത ബോട്ടുകളിലാണ് ഇവർ രക്ഷാ പ്രവർത്തനത്തിനിറങ്ങിയത്. പിന്തുണയുമായി ബീഹാറിലെ ബിജെപി പ്രവർത്തകരും. ആഹാരവും, മരുന്നുകളും ഉൾപ്പെടെയാണ് ഇവർ വിതരണം ചെയ്യുന്നത്. എല്ലാം നഷ്ടപ്പെട്ട 66,000 പേർക്കാണ് ഇവർ സഹായമായത്.
അതേസമയം, പലപ്പോഴും ഉദ്യോഗസ്ഥർ ആർ എസ് എസിന്റെ പ്രവർത്തനങ്ങളെ തടയാൻ ശ്രമിച്ചിരുന്നു. പ്രവർത്തകർ രക്ഷാ പ്രവർത്തനത്തിനായി വാടകയ്ക്കെടുത്ത ബോട്ടുകൾ പിടിച്ചെടുക്കുകയും , ബോട്ടുകളിൽ ആർ എസ് എസിന്റെ ബാനർ കെട്ടുന്നത് വിലക്കുകയും ചെയ്തിരുന്നു . ഇതൊക്കെ തരണം ചെയ്താണ് ഇവർ ദൗത്യം നടത്തിയത് .
Post Your Comments