ചെന്നൈ: ശ്രീമദ് ഭഗവത്ഗീതയുടെ ഉള്ളടക്കം ബിടെക്, എംടെക് പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്താനുള്ള അണ്ണാ സര്‍വകലാശാലയുടെ തീരുമാനത്തെ എതിര്‍ത്ത് മക്കള്‍ നീദി മയ്യം അധ്യക്ഷനും നടനുമായ കമലഹാസന്. ഭഗവദ്ഗീതയുടെ ഉള്ളടക്കം സിലബസില്‍ ഉള്‍പ്പെടുത്തേണ്ട ആവശ്യമില്ലെന്നും വിദ്യര്‍ത്ഥികള്‍ക് കോഴ്സുമായി ബന്ധപെട്ട വിഷയങ്ങള്‍ മാത്രം പഠിപ്പിച്ചാല്‍ മതിയെന്നും അദേഹം പറഞ്ഞു. ബി ടെക്, എം ടെക് വിദ്യാര്‍ത്ഥികള്‍ക്കായി മൂന്നാം സെമസ്റ്റര്‍ കോഴ്സിന്റെ ഭാഗമായി അണ്ണാ യൂണിവേഴ്സിറ്റി ഭാരതീയ തത്ത്വചിന്ത പാഠ്യപദ്ധതിയില്‍ അവതരിപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് കമലഹാസന്റെ പ്രസ്താവന.
ഭാരതീയ തത്ത്വചിന്തകള്‍ക്കൊപ്പം പാശ്ചാത്യ സാഹിത്യവും ഉള്‍പെടുത്തിയാണ് പാഠ്യപദ്ധതി നിര്‍മ്മിച്ചിരിക്കുന്നത്. എന്നാല്‍ ഇതിലെ ഭാരതീയ ചിന്തകള്‍ക്കെതിരെ മാത്രമാണ് നടന് കമലഹാസന് പ്രതികരിക്കുന്നത്.എന്നാല്‍, ഭാരതീയ, പാശ്ചാത്യ പാരമ്പര്യങ്ങളുടെ താരതമ്യംചെയതുള്ള തത്ത്വചിന്ത പഠിപ്പിക്കുന്നതിലൂടെ ഒരു പുതിയ അവബോധം സൃഷ്ടിക്കാനാണ് വിദ്യാര്‍ത്ഥികള്‍ക്ക് ഉപനിഷത്തുകള്‍, ശ്രീമദ് ഭഗവത്ഗീത, വേദങ്ങള്‍, തത്വചിന്തകന്‍ പ്ലേറ്റോ, എഴുത്തുകാരനായ ഫ്രാന്‍സിസ് ബേക്കണ്‍ എന്നിവ പഠിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുള്ളതെന്ന് അധികൃതര്‍ വ്യക്തമാക്കി.
വിവാഹശേഷം നാസയില്‍ പോകാനെന്ന് പറഞ്ഞു പോയ വ്യാജ ശാസ്ത്രജ്ഞനെ ഒടുവില്‍ കണ്ടെത്തിയത് ഗുരുഗ്രാമിൽ
എല്ലാ വിദ്യാര്‍ത്ഥിക്കും തത്ത്വചിന്ത പഠിക്കാണമെന്നത് നിര്‍ബന്ധമല്ലെന്നും അതിനാല്‍ ആളുകള്‍ ഇതിനെക്കുറിച്ച് വിഷമിക്കേണ്ടതില്ലെന്നും വൈസ് ചാന്‍സലര്‍ എം.കെ സുരപ്പ ദേശീയ മധ്യമത്തോട് പറഞ്ഞു.
Post Your Comments