എറണാകുളം: കോടതി വിധിയുടെ മറവിൽ ഓർത്തഡോക്സ് വിഭാഗം പള്ളികൾ കൈയടക്കുന്നു എന്നാരോപിച്ച് പ്രതിഷേധത്തിന്റെ വഴികളിലാണ് യാക്കോബായ സഭ. ഇതിന്റെ ഭാഗമായി യാക്കോബായ സഭ രണ്ടാം കൂനൻ കുരിശ് സത്യം നടത്തി. കോതമംഗലം ചെറിയ പള്ളിയിൽ ആയിരുന്നു പ്രതിഷേധം. സഭയിലെ മെത്രോപ്പൊലീത്തമാരും വൈദികരും വിശ്വാസികൾക്കൊപ്പം സമരത്തിൽ അണിനിരന്നു.
സഭ മെത്രോപ്പോലീത്തൻ ട്രസ്റ്റി ജോസഫ് മാർ ഗ്രീഗോറിയോസ് സത്യവാചകം
ചൊല്ലിക്കൊടുത്തു. യാക്കോബായ, സുറിയാനി സഭയിലെ വിവിധ പള്ളികളിൽ നിന്നെത്തിയ പതിനായിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു. കൽകുരിശിൽ കെട്ടിയ വടത്തിൽ പിടിച്ചാണ് പ്രതിജ്ഞ ചൊല്ലിയത്. ഇതിന്റെ തനിയാവർത്തനം പോലെ കോതമംഗലം ചെറിയ പള്ളിക്കു മുന്നിലെ കുരിശിൽ വടം കെട്ടി. വടത്തിന്റെ ഇരുവശവും പിടിച്ചു വിശ്വാസികൾ പ്രതിജ്ഞ ഏറ്റു ചൊല്ലി.
കാലം ചെയ്ത കാതോലിക ബാവ എൽദോ മാർ ബസേലിയോസിന്റെ കബറിടം മുതൽ ഇരുമലപ്പടി വരെ അണിനിരന്ന ആയിരക്കണക്കിന് വിശ്വാസികൾ സത്യവാചകം ഏറ്റുചൊല്ലി. വിശ്വാസം സംരക്ഷിക്കുന്നതിനായി മട്ടാഞ്ചേരിയിൽ നടത്തിയ പ്രതിഷേധമാണ് കൂനൻ കുരിശു സത്യം എന്ന പേരിൽ അറിയപ്പെടുന്നത്.
Post Your Comments