Latest NewsNewsInternational

ഫോട്ടോഷൂട്ടില്‍ ഭാര്യയ്ക്ക് പങ്കെടുക്കാനായില്ല, ഒടുവില്‍ ഭാര്യയെ സന്തോഷിപ്പിക്കാന്‍ യുവാവ് ചെയ്തത്

ദമ്പതികള്‍ ഫോട്ടോഷൂട്ട് തീരുമാനിച്ച് ആ ദിവസത്തിനായി കാത്തിരിക്കുകയായിരുന്നു. എന്നാല്‍ ഗര്‍ഭിണിയായ ഭാര്യയ്ക്ക് ഡോക്ടര്‍ ബെഡ് റെസ്റ്റ് പറഞ്ഞതോടെ അവര്‍ ആകെ സങ്കടത്തിലായി. എന്നാല്‍ അതിമനോഹരമായി ആ ഫോട്ടോഷൂട്ട് കഴിഞ്ഞു. ഭാര്യയാണെങ്കില്‍ ഡബിള്‍ ഹാപ്പി.

ഭാര്യയെ സന്തോഷിപ്പിക്കാന്‍ വേണ്ടി ഭര്‍ത്താവ് ജെറാര്‍ഡ് തന്നെ ആ റോള്‍ ഏറ്റെടുത്തു. പ്രസവത്തോടനുബന്ധിച്ചുള്ള ഫോട്ടോഷൂട്ടില്‍ ഭാര്യയ്ക്ക് പങ്കെടുക്കാന്‍ പറ്റാതായപ്പോള്‍ ഭര്‍ത്താവ് തന്നെ ഉന്തിയ വയറുമായി ഫോട്ടോ എടുത്തത് സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തി. കെ.എം. സ്മിതര്‍ എന്ന ഫോട്ടോഗ്രാഫര്‍ ആയിരുന്നു ഈ വ്യത്യസ്ത ഫോട്ടോഗ്രാഫി കൈകാര്യം ചെയ്തത്. മുന്നേ പ്ലാന്‍ ചെയ്ത സമയമായപ്പോള്‍ ഭാര്യക്ക് പുറത്തു പോകാന്‍ കഴിയാതെയായി. ഭാര്യയായ കെസ്ലിയെ സന്തോഷിപ്പിക്കാന്‍വേണ്ടി ഭര്‍ത്താവു മറ്റൊന്നും ചിന്തിച്ചില്ല.

ഫോട്ടോഗ്രാഫറായ സ്മിതര്‍ ഫോട്ടോകള്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചതോടെ ലോകം അതേറ്റെടുത്തു. യഥാര്‍ത്ഥത്തില്‍ ഗര്‍ഭിണിയായ കെസ്ലിയുടെ സഹോദരും കൂടിയാണ് സ്മിതര്‍. അമേരിക്കയിലാണ് സംഭവം നടന്നത്. കഴിഞ്ഞ മാസം 26നാണ് ചിത്രം പുറത്തുവന്നത്. അരലക്ഷത്തിലധികം പേര്‍ ലൈക് ചെയ്യുകയും 14,000 പേര്‍ കമന്റ് ചെയുകയും ചെയ്തു. ഭര്‍ത്താവായ ജെറാര്‍ഡിന് അഭിന്ദന പ്രവാഹമാണിപ്പോള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button