
കോഴിക്കോട്: തലമുടിക്കുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ഒരാള്‍ കൂടി കരിപ്പൂര്‍ വിമാനത്താവളത്തില്‍ അറസ്റ്റില്‍. ഇരുപത്തഞ്ച് ലക്ഷം രൂപയുടെ സ്വര്‍ണം തലയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച മലപ്പുറം പൂന്താനം സ്വദേശി മുഹമ്മദ് റമീസാണ് കസ്റ്റംസിന്റെ പിടിയിലായത്.തലമുടി വടിച്ചുമാറ്റി സ്വര്‍ണം ഒട്ടിച്ചശേഷം മുകളിലായി വിഗ് വെച്ച് കടത്താന്‍ ശ്രമിക്കുകയായിരുന്നു.
എം.എന്‍.കാരശ്ശേരിക്കും പരിസ്ഥിതി പ്രവര്‍ത്തകര്‍ക്കും നേരെ ആക്രമണം
എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഐ എക്‌സ് 348 ദുബായ് വിമാനത്തിലാണ് റമീസ് കരിപ്പൂരെത്തിയത്. സ്വര്‍ണക്കടത്തു സംഘത്തിലെ കാരിയറാണ് റമീസെന്ന് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.നെടുമ്ബാശേരി വിമാനത്താവളം വഴി കഴിഞ്ഞ ദിവലം ഇതേ രീതിയില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച യുവാവിനെ അറസ്റ്റ് ചെയ്തിരുന്നു.
തെരഞ്ഞെടുപ്പ് അടുത്തതോടെ രാഹുൽ പതിവുപോലെ മുങ്ങി, ഇത്തവണ അവധി ആഘോഷിക്കുന്നത് ബാങ്കോക്കിൽ
മലപ്പുറം സ്വദേശി നൗഷാദാണ് പിടിയിലായത്. ഇയാൾ ഒന്നേകാല്‍ കിലോ സ്വര്‍ണ്ണം പേസ്റ്റ് രൂപത്തിലാക്കി മുടിക്കുള്ളില്‍ ഒളിപ്പിക്കുകയായിരുന്നു.സൂര്യ നായകനായ തമിഴ് സിനിമ അയനിലെ ഒരു രംഗത്തെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു ഈ സംഭവം.
Post Your Comments