ഫയർ സർവീസ് ഡിപാർട്ട്മെന്റിൽ ഫയർ ഓപ്പറേറ്ററുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ച് ഡൽഹി സബോർഡിനേറ്റ് സർവീസസ് സിലക്ഷൻ ബോർഡ്. പുരുഷന്മാർക്ക് അപേക്ഷിക്കാം. മെട്രിക്കുലേഷൻ ജയം/തത്തുല്യം, ഹെവി ഡ്യൂട്ടി വെഹിക്കിൾ ഡ്രൈവിങ് ലൈസൻസ് എന്നിവയാണ് യോഗ്യത. എഴുത്തു പരീക്ഷ, ഫിസിക്കൽ എൻഡുറൻസ് ടെസ്റ്റ് എന്നിവ അടിസ്ഥാനമാക്കിയാണു തിരഞ്ഞെടുപ്പ്. ഡൽഹി/എൻസിആർ എന്നിവിടങ്ങളിൽ പരീക്ഷ കേന്ദ്രങ്ങളുണ്ട്. 706 ഒഴിവുകൾ ആണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
അപേക്ഷക്കു സന്ദർശിക്കുക :https://dsssbonline.nic.in/
വിജ്ഞാപനത്തിന്റെ പൂർണരൂപത്തിനായി സന്ദർശിക്കുക : dsssb.delhi.gov.in
Post Your Comments