Latest NewsKeralaNews

ശബരിമലയില്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷം; യുവതീ പ്രവേശന വിധിയില്‍ പിണറായി സര്‍ക്കാര്‍ സ്വീകരിച്ച വിശ്വാസ വിരുദ്ധ നടപടികൾ വിനയായി

ശബരിമല: ശബരിമലയില്‍ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമാകുന്നു. യുവതീ പ്രവേശന വിധിയില്‍ പിണറായി സര്‍ക്കാര്‍ സ്വീകരിച്ച വിശ്വാസ വിരുദ്ധ നടപടികൾ ആണ് ഇപ്പോൾ വിനയായിരിക്കുന്നത്. മണ്ഡലകാലത്തിന് ഇനി ഒന്നരമാസം മാത്രമേ ബാക്കിയുള്ളൂ. മണ്ഡലകാലത്തേക്ക് ദേവസ്വം ബോര്‍ഡ് മുന്നോട്ടുവച്ചു ലേല നടപടികള്‍ പങ്കെടുക്കാന്‍ പോലും ആളില്ലാത്ത അവസ്ഥയാണിപ്പോള്‍. വഴിപാടുകളേയും സ്റ്റാളുകളേയും ലേലത്തില്‍ നിന്ന് വ്യാപരികള്‍ വിട്ടു നില്‍ക്കുകയാണ്.

ശബരിമലയിലെ നിലവിലെ അവസ്ഥയും ലേലത്തുക കുത്തനെ കൂട്ടിയതുമാണ് പുതിയ പ്രതിസന്ധിക്കു കാരണം. 200ഓളം സാമഗ്രികളുടെ ലേലം ക്ഷണിച്ചപ്പോള്‍ പത്തില്‍ താഴെ അപേക്ഷകള്‍ മാത്രമാണ് ദേവസ്വം ബോര്‍ഡിനു ലഭിച്ചത്.

വരുമാനം കുറഞ്ഞതിനു പകരമായി 100 കോടി രൂപയുടെ ധനസഹായേം സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നു. ഇതിന്റെ ആദ്യ ഗഡു ഓണത്തിനു മുമ്പ് നല്‍കാമെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം. ഇതിനുള്ള ഫയലുകള്‍ സെക്രട്ടേറിയറ്റിലെത്തി മാസങ്ങള്‍ കഴിഞ്ഞിട്ടും തുക ലഭിച്ചില്ല. ഇതോടെ ഓണക്കാലത്ത് കരാറുകാര്‍ക്കും ജീവനക്കാര്‍ക്ക് ശമ്പളത്തിനു പുറമെയുള്ള ആനുകൂല്യങ്ങള്‍ നല്‍കാനും പണമില്ലാതെയായി. തുടര്‍ന്നാണ് ധനലക്ഷ്മി ബാങ്കിലുള്ള സ്ഥിരനിക്ഷേപം പണയപ്പെടുത്തി ബാങ്കിന്റെ നന്തന്‍കോട് ശാഖയില്‍ നിന്നും 36 കോടി വായ്പയെടുത്തത്. നിക്ഷേപം പണയപ്പെടുത്തി 35 കോടി വായ്പയെടുത്തതിലൂടെ ബോര്‍ഡിന് പ്രതിമാസം നഷ്ടം 97 ലക്ഷം രൂപയാണ്.

ശബരിമലയിലെ വരുമാനത്തില്‍ വന്‍ ഇടിവുണ്ടെന്നു ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പത്മകുമാര്‍ തന്നെ വ്യക്തമാക്കിയിരുന്നു. പിണറായി സര്‍ക്കാരിന്റെ വിശ്വാസ വിരുദ്ധ സമീപനങ്ങളില്‍ വിശ്വാസികള്‍ ശബരിമലയില്‍ കാണിക്ക സമര്‍പ്പിക്കുന്നതില്‍ നിന്നു പിന്മാറിയിരുന്നു. ഇതാണ് ബോര്‍ഡിനു കനത്ത തിരിച്ചടിയായത്. കൂടാതെ, കഴിഞ്ഞ മണ്ഡല മകരവിളക്ക് കാലത്ത് ശബരിമലയില്‍ നിന്നുള്ള വരുമാനത്തില്‍ കുറവു വന്നതോടെ ബോര്‍ഡ് സാമ്പത്തിക പ്രതിസന്ധിയിലായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button