KeralaLatest NewsIndia

കറന്റ് ബില്ല് അടയ്ക്കാന്‍ മറന്നു; സ്ഥാനാർത്ഥിയുടെ ഫ്യൂസ് ഊരി ഇലക്ട്രിസിറ്റി വകുപ്പ്

അന്വേഷിച്ചപ്പോഴാണ് വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരെത്തി ഫ്യൂസ് ഊരികൊണ്ടു പോയതായി അറിഞ്ഞത്.

കൊച്ചി: എറണാകുളം മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ഥി സി.ജി. രാജഗോപാലിന്റെ വീട്ടിലെ ഫ്യൂസ് വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ഊരി കൊണ്ടുപോയി. പ്രചാരണത്തിനിടെ ഉച്ചയ്ക്ക് വീട്ടിലെത്തി കുളിച്ച ശേഷം ഷര്‍ട്ട് തേക്കാനെടുത്തപ്പോഴാണ് വീട്ടില്‍ വൈദ്യുതി ഇല്ലെന്ന വിവരം ശ്രദ്ധയില്‍ പെട്ടത്. അടുത്ത വീട്ടില്‍ അന്വേഷിച്ചപ്പോള്‍ അവിടെ വൈദ്യുതിയുണ്ട്. പിന്നീട് അന്വേഷിച്ചപ്പോഴാണ് വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരെത്തി ഫ്യൂസ് ഊരികൊണ്ടു പോയതായി അറിഞ്ഞത്.

ജോളിയും സയനൈഡ് എത്തിച്ച മാത്യുവും തമ്മില്‍ വര്‍ഷങ്ങളുടെ വഴിവിട്ട അടുപ്പം, മാത്യു വീട്ടിലെ നിത്യസന്ദര്‍ശകന്‍

വാടക വീടായതിനാല്‍ ഉടമസ്ഥന്റെ പേരിലാണ് ബില്‍ വരുന്നത്. അതിനാല്‍ അവിടുത്തെ താമസക്കാരനെ ഉദ്യോഗസ്ഥര്‍ തിരിച്ചറിഞ്ഞതുമില്ല. പിന്നീട് ബില്‍ അടച്ചതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ ഫ്യൂസ് തിരികെ നല്‍കി. സാധാരണ മുന്‍കൂറായി പണം അടയ്ക്കാറാണ് പതിവെന്ന് രാജഗോപാല്‍ പറഞ്ഞു. ഇത്തവണ അത് മറന്നു. ഇതാണ് ആശയകുഴപ്പം ഉണ്ടാക്കിയതെന്നും കൃത്യമായി ഉത്തരവാദിത്വം നിര്‍വഹിച്ച ഉദ്യോഗസ്ഥരെ അഭിനന്ദിക്കുന്നതായും രാജഗോപാല്‍ പറഞ്ഞു.759 രൂപയുടെ വൈദ്യുതി ബില്‍ അടയ്ക്കാത്തതാണ് ഫ്യൂസ് ഊരാൻ കാരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button