Latest NewsKeralaNews

മന്ത്രിയുടെ ‘പൂതന’ പരാമർശം: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ നടപടി സ്വീകരിച്ചു

തിരുവനന്തപുരം: ജി സുധാകരൻ മന്ത്രിയുടെ ‘പൂതന’ പരാമർശത്തിൽ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ നിർദേശിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ. ആലപ്പുഴ ജില്ലാ കലക്ടർക്കും ഡിജിപിക്കുമാണ് നിർദേശം. ഷാനിമോളുടെ പരാതിയിലാണ് നടപടി.

കഴിഞ്ഞ ദിവസം എൽഡിഎഫ് കുടുംബയോഗത്തിൽ മന്ത്രി ജി. സുധാകരൻ യുഡിഎഫ് സ്ഥാനാർത്ഥി ഷാനിമോളെ പൂതനയെന്ന് വിളിച്ചതായി ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പൂതനമാർക്ക് അരൂരിൽ വിജയിക്കാനാകില്ല എന്നായിരുന്നു പരാമർശം. രാഷ്ട്രീയ ആരോപണ പ്രത്യാരോപണങ്ങളിൽ പുതിയ പോർമുഖം തുറന്നാണ് പൂതന വിവാദം അരൂരിൽ നിറയുന്നത്.

ജി സുധാകരൻ സംഭവം വിവാദമായപ്പോൾ വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. പറയാത്ത കാര്യങ്ങളാണ് ചില മാധ്യമങ്ങൾ വാർത്തയാക്കിയതെന്നും ഷാനിമോൾ സഹോദരിയെപോലെയാണെന്നും സുധാകരൻ പറഞ്ഞു. തങ്ങളുടെ കുടുംബയോഗത്തിൽ കയറിയല്ല ഇത്തരം മാധ്യമങ്ങൾ വാർത്ത എടുക്കേണ്ടത്. ഇത്തരക്കാർക്ക് വേറെ പണി നോക്കിക്കൂടെയെന്നും സുധാകരൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button