Latest NewsNewsIndia

വ്യക്തി വിവര സംരക്ഷണവുമായി ബന്ധപ്പെട്ട നിയമം ഉടൻ; ബിൽ കേന്ദ്രമന്ത്രിസഭയുടെ പരിഗണനയിലേക്ക്

ന്യൂഡൽഹി: വ്യക്തി വിവര സംരക്ഷണവുമായി ബന്ധപ്പെട്ട നിയമം ഉടൻ നടപ്പിലാക്കുമെന്ന് മന്ത്രി രവിശങ്കർ പ്രസാദ്. അതിപ്രധാന വ്യക്തിവിവരങ്ങൾ (സൂപ്പർ സെൻസിറ്റീവ് പഴ്സനൽ ഡേറ്റ) രാജ്യത്തു തന്നെ സൂക്ഷിക്കപ്പെടണമെന്ന നിർദേശം ഉൾപ്പെടുന്ന ബിൽ കേന്ദ്രമന്ത്രിസഭയുടെ പരിഗണനയ്ക്ക് സമർപ്പിക്കും. മന്ത്രി വ്യക്തമാക്കി.

നിയമത്തിന്റെ വിശദാംശങ്ങൾ വൈകാതെ പുറത്തുവിടുമെന്നും മന്ത്രി പറയുന്നു. വിവരസംരക്ഷണവുമായി ബന്ധപ്പെട്ട് ജസ്റ്റിസ് ശ്രീകൃഷ്ണ കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ച് ഒരു വർഷത്തിനു ശേഷമാണു നിയമനിർമാണത്തിനുള്ള നീക്കം കേന്ദ്രം നടത്തുന്നത്. ഇതോടെ സമൂഹമാധ്യമങ്ങളിലേതുൾപ്പെടെയുള്ള വിവരങ്ങൾ സൂക്ഷിക്കാൻ രാജ്യത്തു തന്നെ സെർവർ ഒരുക്കേണ്ട സാഹചര്യമുണ്ടാകും. ഈ വിവരങ്ങൾ പുറത്തുകൊണ്ടുപോയാൽ ശിക്ഷ ലഭിക്കും.

എന്നാൽ, അതിപ്രധാന വ്യക്തിവിവരങ്ങൾ എന്തൊക്കെയെന്ന കാര്യത്തിൽ വ്യക്തതയുണ്ടായിട്ടില്ല. ശ്രീകൃഷ്ണ കമ്മിറ്റിയുടെ റിപ്പോർട്ട് അനുസരിച്ചു പാസ്‌വേഡ്, സാമ്പത്തിക വിവരങ്ങൾ, ആരോഗ്യ വിശദാംശങ്ങൾ, ഔദ്യോഗിക തസ്തിക, ലൈംഗിക ജീവിതവുമായി ബന്ധപ്പെട്ട വിവരങ്ങൾ, ട്രാൻസ്ജെൻഡർ വിശദാംശങ്ങൾ, ബയോമെട്രിക്– ജനറ്റിക് ഡേറ്റ, ജാതി വിവരങ്ങൾ, മത, രാഷ്ട്രീയ ബന്ധങ്ങൾ തുടങ്ങി 13 വിവരങ്ങളെയാണ് ഇതിൽ ഉൾപ്പെടുത്തിയിരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button