നവരാത്രി ദിവസങ്ങളില്‍ പരമ്പരാഗത വസ്ത്രങ്ങള്‍ അണിഞ്ഞ് ഗുജറാത്തികള്‍ കളിക്കുന്ന നൃത്തമാണ് ഗര്‍ബ നൃത്തം. ഗുജറാത്തികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ് ഈ ഗര്‍ബ നൃത്തം. കാലങ്ങളായി ഗുജറാത്തികള്‍ ഈ നൃത്തം പിന്തുടര്‍ന്ന് വരുന്നുമുണ്ട്. എല്ലാവരും ഒരുമിച്ച് കൂടിയതിന്റെ ആഹ്ലാദത്തില്‍ ഒരേപോലെ നൃത്തച്ചുവടുകള്‍ വെച്ചാണ് ഗര്‍ബ കളിക്കുന്നത്. ഇത്തരത്തില്‍ ഗുജറാത്തികളുടെ ഗര്‍ബ പ്രേമം വിളിച്ചോതുന്ന ഒരു വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.
ആശുപത്രിക്കിടക്കയില്‍നിന്ന് രോഗി കൈയ്യില്‍ കുത്തിയ ട്രിപ്പുമായി വന്ന് ഡാന്‍സ് ചെയ്യുന്നതാണ് വീഡിയോ. മുന്‍പ് സോഷ്യല്‍ മീഡിയ ഏറ്റെടുത്ത വീഡിയോ വീണ്ടും തരംഗമായി മാറുകയായിരുന്നു. എന്നാല്‍ അങ്ങനെ എല്ലാം വിശ്വസിക്കുന്നവരല്ല സോഷ്യല്‍മീഡിയയില്‍ ഉള്ളത്. വ്യാജ വീഡിയോ അവര്‍ പൊളിച്ചടുക്കുക തന്നെ ചെയ്യും. ഇത്തരത്തില്‍ രോഗി കളിക്കുന്ന ഗര്‍ബ വീഡിയോ വ്യാജമാണെന്ന് കണ്ടെത്തിയിരിക്കുകയാണ് സോഷ്യല്‍മീഡിയ.
ഇയാളുടെ അടുത്ത് നില്‍ക്കുന്ന ആള്‍ ശരീരത്തില്‍ ഇലകള്‍ അണിഞ്ഞിട്ടുണ്ടെന്നും ഇത് യഥാര്‍ത്ഥ ഗര്‍ബ നൃത്ത വീഡിയോയല്ല ഫാന്‍സി ഡ്രസ് മത്സരമാണെന്നുമാണ് ആളുകളുടെ കണ്ടുപിടുത്തം. ഇതേ കമന്റുമായി നിരവധിപേര്‍ രംഗത്തെത്തിയിട്ടുണ്ട്.
How important is Garba to a Gujju ?#Garba #Navratri pic.twitter.com/r1FsLTagXg
— Gutthi (@AapKiGutthi) October 4, 2019
Post Your Comments