കൊല്‍ക്കത്ത: കഴിവും ഇച്ഛാശക്തിയും ഉണ്ടെങ്കില്‍ നമുക്ക് ഏത് പ്രതിബന്ധങ്ങളെയും നേരിടാന്‍ കഴിയും. അത്തരത്തില്‍ ഒരു വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഒറ്റക്കാലില്‍ നൃത്തം ചെയ്യുന്ന പെണ്‍കുട്ടിയുടെ വീഡിയോയാണിത്. പതിനൊന്ന് വയസ്സാണ് അഞ്ജലിക്ക് പ്രായം. അവള്‍ക്ക് ഒരു കാലില്ല. ക്യാന്‍സര്‍ വന്നതിനെ തുടര്‍ന്നാണ് അവള്‍ക്ക് തന്റെ കാലുകള്‍ നഷ്ടമായത്. എന്നാല്‍ ആ കൊച്ചു പെണ്‍കുട്ടി തന്റെ നഷ്ടങ്ങളെക്കുറിച്ചോര്‍ത്ത് ദുഃഖിച്ചില്ല. മനസിലെ നിശ്ചയദാര്‍ഢ്യത്തെ അവളില്‍ നിന്ന് മുറിച്ചുമാറ്റാനോ കാര്‍ന്നുതിന്നാനോ ക്യാന്‍സറിനായില്ല. വിധിക്ക് മുമ്പില്‍ പതറാതെ തന്റെ ഒറ്റക്കാലുമായി അവള്‍ നൃത്തം ചെയ്യ്തു. വേദികളില്‍ നിന്ന് വേദികളിലേക്ക് അവള്‍ ഒരു പൂമ്പാറ്റയെപ്പോലെ പറന്ന് നടന്നു.
കൊല്‍ക്കത്തയില്‍ നടന്ന മെഡിക്കല്‍ കോണ്‍ഫറന്‍സില്‍ ശ്രേയാ ഘോഷാലിന്റെ ഡോല്‍നാ സുന്‍ എന്ന പാട്ടിന് ചുവടുവച്ചിരുന്നു അഞ്ജലി. ഡാന്‍സിന്റെ വീഡിയോ പകര്‍ത്തിയ ആള്‍ സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തതോടെയാണ് അഞ്ജലി ലോകത്തിന് അത്ഭുതമായി മാറിയത്. ലഹങ്ക ധരിച്ച് അവള്‍ കഥകിന് ചുവടുകള്‍ വെച്ചപ്പോള്‍ അത് കൃത്യതയാര്‍ന്നതും ചടുലവുമായിരുന്നു. ഗുപ്ത വീഡിയോക്കൊപ്പെ ഇങ്ങനെ കുറിച്ചു; ” നര്‍ത്തകിയാണമെന്നായിരുന്ന അഞ്ജലിയുടെ ആഗ്രഹം. എന്നാല്‍ ക്യാന്‍സര്‍ കാരണം അവളുടെ ഇടതുകാല്‍ മുറിച്ചുകളയേണ്ടി വന്നു. നര്‍ത്തകി സുധാചന്ദ്രന്റെ അനുഭവ കഥ പറഞ്ഞ് ഡോക്ടര്‍മാരും നഴ്‌സമാരും അവളെ പ്രചോദിപ്പിച്ചു. വര്‍ഷങ്ങള്‍ക്കുള്ളില്‍ അവള്‍തന്റെ ആഗ്രഹം സാധിച്ചെടുത്തു. ”
https://www.facebook.com/arnab.gupta.754/videos/10156841080331448/
Post Your Comments