Latest NewsIndiaNews

ജീവനൊടുക്കാനായി കെട്ടിടത്തിന്‍റെ മുകളില്‍നിന്ന് ചാടിയ യുവതി വയോധികന്‍റെ മേല്‍ വീണു : രണ്ടു പേർക്കും ദാരുണാന്ത്യം

അഹമ്മദാബാദ്: ജീവനൊടുക്കാനായി കെട്ടിടത്തിന്‍റെ മുകളില്‍നിന്ന് ചാടിയ യുവതി വീണത് വയോധികന്‍റെ പുറത്ത്, രണ്ടു പേർക്കും ദാരുണാന്ത്യം. ഗുജറാത്തിലെ അഹമ്മദാബാദിലെ ഖൊഖ്‍രയിൽ മംമ്ത ഹന്‍സ്‍രാജ്(30),റിട്ട. അധ്യാപകന്‍ ബാലു ഗമിത്(69) എന്നിവരാണ് മരിച്ചത്. കെട്ടിടത്തിന്‍റെ 13ാം നിലയില്‍നിന്ന് ചാടിയ യുവതി പ്രഭാത നടത്തത്തിനിറങ്ങിയ അധ്യാപകന്‍റെ മേല്‍ വീഴുകയായിരുന്നു. സംഭവ സ്ഥലത്തുവച്ചു തന്നെ ഇരുവരും മരിച്ചതായി ദൃക്സാക്ഷികള്‍ പറഞ്ഞു.

ഒരേ അപ്പാര്‍ട്ട്മെന്‍റിലാണ് ഇരുവരും താമസിച്ചിരുന്നത്. അസുഖം പിടിപെട്ടതിന്‍റെ മനോവിഷമത്തിലാണ് യുവതി ആത്മഹത്യ ചെയ്തതെന്നാണ് പ്രാഥമിക നിഗമനമെന്നും, അപകട മരണത്തിന് കേസെടുത്തിട്ടുണ്ടെന്ന് ഇന്‍സ്പെക്ടര്‍ ആര്‍ടി ഉദവത് മാധ്യമങ്ങളോട് പറഞ്ഞു. രാത്രിയില്‍ ഉറങ്ങാനാകാത്ത അസുഖം പിടിപെട്ടതിനാല്‍ ഇവര്‍ കുറച്ച് ദിവസങ്ങളായി മനോവിഷമിത്തിലായിരുന്നു.രോഗത്തിനുള്ള ചികിത്സ നടക്കവേയാണ് ആത്മഹത്യ ചെയ്തത്. സഹോദരന്‍റെ ഫ്ലാറ്റിലാണ് ഭര്‍ത്താവും മകളുമൊത്ത് യുവതി താമസിച്ചിരുന്നത്. ഭര്‍ത്താദ് ഹര്‍ഷദ് പട്ടേല്‍ സൂറത്തില്‍ വസ്ത്ര ഷോപ്പ് നടത്തുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button