തായ്ചുങ് സിറ്റി(തയ്‌വാന്‍): കാട്ടിലൂടെയുള്ള പാതയില്‍ മൃഗങ്ങള്‍ ഇറങ്ങിയിട്ടുണ്ടോയെന്നറിയാന്‍ ഗൂഗിള്‍ മാപ്പ് ഉപയോഗിച്ച് സ്ട്രീറ്റ് വ്യു തിരഞ്ഞ യുവാവ് ഞെട്ടി. മൃഗങ്ങള്‍ക്ക് പകരം അദ്ദേഹം കണ്ടത് രണ്ട് കമിതാക്കളെയായിരുന്നു. അതും മൃഗങ്ങള്‍ പോലും നാണിക്കുന്ന രീതിയില്‍. റോഡ് സൈഡില്‍ നിര്‍ത്തിയിട്ട കാറിന്റെ ബോണറ്റില്‍ ചാരിനിന്ന് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന കമിതാക്കളുടെ ദൃശ്യങ്ങളാണ് യുവാവിന് ലഭിച്ചത്. തായ്‌വാനിലെ തായ്ചുങ് സിറ്റിയിലാണ് സംഭവം.
തനിക്ക് ഗൂഗില്‍ മാപ്പ് നല്‍കിയ ചിത്രം യുവാവ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചതോടെ സംഭവം വൈറലായി. പുറത്തുവന്ന ചിത്രങ്ങള്‍ പിന്‍വലിക്കാന്‍ കഴിയാതെ ഗൂഗിളും വെട്ടിലായി. തായ്ചുങിലെ ഷാന്റിയാന്‍ റോഡില്‍ നടന്ന കമിതാക്കളുടെ പ്രണയസല്ലാപത്തിന്റെ ദൃശ്യങ്ങളാണ് അങ്ങനെ നാട്ടുകാര്‍ മൊത്തം കണ്ടത്. മലമ്പ്രദേശത്തെ റോഡില്‍ കാട്ടുമൃഗങ്ങളുടെ ശല്യം പതിവായതിനാലാണ് യുവാവ് ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ ക്യാമറയുടെ സഹായം തേടിയത്.
കിയ എസ്‌യുവിയുടെ ബോണറ്റിലായിരുന്നു യുവാവും യുവതിയും ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടത്. ചിത്രം വൈറലായതോടെ കൃത്യ സ്ഥലം തേടി നിരവധി ആളുകളാണ് ഗൂഗിളില്‍ തിരഞ്ഞത്. തായ്ചുങിന്റെ അതിര്‍ത്തിയോട് ചേര്‍ന്നുള്ള വനത്തിലൂടെയുള്ള പാതയാണ് ഇത്. എന്നാല്‍ ചിത്രത്തിലുള്ളവരെ തിരിച്ചറിയാനായിട്ടില്ല. ഗൂഗിള്‍ മാപ്പ് ഒരു ഗംഭീര കണ്ടെത്തലാണെന്ന കുറിപ്പോടെയാണ് യുവാവ് ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. റോഡില്‍ മൃഗങ്ങളുടെ ശല്യമുണ്ടോയെന്ന് അന്വേഷിച്ച തനിക്ക് ഗൂഗിള്‍ തന്ന മനോഹര ദൃശ്യങ്ങളാണിതെന്നും യുവാവ് കുറിപ്പില്‍ വിശദമാക്കുന്നു.
നഗ്‌ന ദൃശ്യങ്ങള്‍ പങ്കുവക്കുന്നതിലെ നിബന്ധനകള്‍ അനുസരിച്ച് ഇവ പിന്‍വലിക്കാന്‍ ഗൂഗിളിന് കഴിയില്ലേ എന്ന ചോദ്യം ഉയരുന്നുണ്ടെങ്കിലും ഈ ദൃശ്യങ്ങള്‍ എടുത്ത ക്യാമറ അത് നഗ്‌നദൃശ്യങ്ങളാണെന്ന് തിരിച്ചറിയുന്നത് വരെ ചിത്രം പിന്‍വലിക്കാനാവില്ലെന്നാണ് ഗൂഗിളിന്റെ വിശദീകരണം. ചിത്രത്തില്‍ ആദ്യ കാഴ്ചയില്‍ റോഡില്‍ നിര്‍ത്തിയിട്ടിരിക്കുന്ന എസ്‌യുവി മാത്രമാണ് കാണാന്‍ സാധിക്കുക. എന്നാല്‍ ഗൂഗിള്‍ മാപ്പിന്റെ 360 ഡിഗ്രി ഫീച്ചര്‍ ഉപയോഗിക്കുന്നവര്‍ക്കാണ് ചിത്രം ലഭ്യമായതെന്നും ഗൂഗിള്‍ പറയുന്നു. ട്വിറ്ററിലൂടെയാണ് യുവാവ് ചിത്രം പങ്കുവച്ചത്.
Post Your Comments