Latest NewsKeralaNews

ഇന്ത്യയിൽ പാസ്പോർട്ട് വിപ്ലവം ആരംഭിച്ചത് അന്തരിച്ച മുൻ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ആണെന്ന് വി മുരളീധരൻ

പാലക്കാട്: ഇന്ത്യയിൽ പാസ്പോർട്ട് വിപ്ലവം ആരംഭിച്ചത് അന്തരിച്ച മുൻ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് ആണെന്ന് വി മുരളീധരൻ. എല്ലാ ലോക്സഭാ മണ്ഡലത്തിലും പാസ്പോർട്ട് സേവാകേന്ദ്രം എന്ന കേന്ദ്ര സർക്കാരിന്റെ നയത്തിന്റെ ഭാഗമായി പാലക്കാട് ജില്ലയിലെ രണ്ടാമത്തെ പാസ്പോർട്ട് സേവാകേന്ദ്രം നെന്മാറയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ന് ഏവർക്കും അധികദൂരം യാത്ര ചെയ്യാതെ പാസ്പോർട്ട് എടുക്കാവുന്ന നിലയിൽ കാര്യങ്ങൾ മെച്ചപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് കൂടുതൽ ആളുകൾക്ക് പാസ് പോർട്ട് എടുത്താൽ വ്യാപാര വ്യവസായ മേഖലകളിൽ കൂടുതൽ മുന്നേറ്റം ഉണ്ടാവും. മുരളീധരൻ പറഞ്ഞു.

കുതിരാൻ പാത നിർമ്മാണം വൈകുന്നുണ്ട്. കാലതാമസം ഉണ്ടാവുന്നതിനെക്കുറിച്ച് പരിശോധിച്ച് വരും ആഴ്ചകളിൽ തന്നെ നടപടി എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആലത്തൂർ എം.പി. രമ്യ ഹരിദാസ്, നെന്മാറ എംഎൽഎ കെ ബാബു തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button